സത്യപ്രതിജ്ഞ നടന്ന സമയത്ത് സുകുമാരന്‍ നായരുടെ കോലം കത്തിച്ച് കരയോഗ അംഗങ്ങള്‍; സുകുമാരന്‍ നായര്‍ പ്രഖ്യാപിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ അദ്ദേഹത്തിന്റേത് മാത്രം; എന്‍എസ്എസുമായി അതിന് പുലബന്ധം പോലുമില്ല; നായര് പിടിച്ച പുലിവാല്‍ കേരളം ചര്‍ച്ച ചെയ്യുമ്പോള്‍

സത്യപ്രതിജ്ഞ നടന്ന സമയത്ത് സുകുമാരന്‍ നായരുടെ കോലം കത്തിച്ച് കരയോഗ അംഗങ്ങള്‍; സുകുമാരന്‍ നായര്‍ പ്രഖ്യാപിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ അദ്ദേഹത്തിന്റേത് മാത്രം; എന്‍എസ്എസുമായി അതിന് പുലബന്ധം പോലുമില്ല; നായര് പിടിച്ച പുലിവാല്‍ കേരളം ചര്‍ച്ച ചെയ്യുമ്പോള്‍

സ്വന്തം ലേഖകന്‍

മാവേലിക്കര: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ കോലം കത്തിച്ച് കരയോഗ അംഗങ്ങള്‍. ഇന്നലെ വൈകിട്ട് സത്യപ്രതിജ്ഞ നടന്ന അതേസമയത്താണ് കരയോഗ അംഗങ്ങള്‍ കോലം കത്തിച്ചത്. സുകുമാരന്‍ നായര്‍ പ്രഖ്യാപിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ അദ്ദേഹത്തിന്റേത് മാത്രമാണ്. എന്‍എസ്എസുമായി അതിന് പുലബന്ധം പോലുമില്ല- പ്രതിഷേധക്കാര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ സുകുമാരന്‍ നായര്‍ സ്വീകരിച്ച ഏകപക്ഷീയമായ രാഷ്ട്രീയ നിലപാടില്‍ പ്രതിഷേധിച്ചാണ് കരയോഗ അംഗങ്ങള്‍ കോലം കത്തിച്ചത്. മാവേലിക്കര ചെട്ടിക്കുളങ്ങര കോയിക്കല്‍ തറയിലാണ് കോലം കത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമസഭാ തെരഞ്ഞെടുപ്പ് ദിവസം നടത്തിയ പ്രസ്താവനയാണ് അദ്ദേഹത്തിന് വിനയായത്. ഭരണത്തുടര്‍ച്ച ഉണ്ടാകാന്‍ പാടില്ലെന്ന തരത്തിലുള്ള പ്രസ്താവന നടത്തുമ്പോള്‍ ഒരിക്കല്‍ പോലും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി കരുതിയിരുന്നില്ല സംസ്ഥാനം ഇടതുസര്‍ക്കാരിനായി ഇങ്ങനെ വിധിയെഴുതുമെന്ന്.

കേരളത്തില്‍ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നാണ് ജി സുകുമാരന്‍ നായര്‍ വോട്ടെടുപ്പ് ദിവസം പറഞ്ഞത്. ‘വിശ്വാസികളുടെ പ്രതിഷേധം അവസാനിച്ചിട്ടില്ല. നല്ല ഒരു സര്‍ക്കാര്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മൂല്യങ്ങള്‍ സംരക്ഷിക്കണപ്പെടണം. അതിനായി മികച്ച സര്‍ക്കാര്‍ ഉണ്ടാകണം. മതേതരത്വം, സാമൂഹിക നീതി, വിശ്വാസം എന്നിവ കാത്ത് സൂക്ഷിക്കുന്നവര്‍ക്കാണ് വോട്ട് ചെയ്യേണ്ടത്’ – എന്നുമാണ് വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പറഞ്ഞത്.