സ്വർണപ്പണിക്കാരിയായ വയോധികയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി റെയിൽവേ ട്രാക്കിൽ ഉപേക്ഷിക്കാൻ ശ്രമം: പിതാവും പ്രായപൂർത്തിയാകാത്ത മകളും അറസ്റ്റിൽ
ചെന്നൈ: തമിഴ്നാട്ടിൽ വയോധികയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ ഉപേക്ഷിക്കാൻ ശ്രമിച്ച പിതാവും പ്രായപൂർത്തിയാകാത്ത മകളും അറസ്റ്റിൽ. ആന്ധ്ര സ്വദേശികളായ സുബ്രഹ്മണ്യനും മകളുമാണ് പോലീസിന്റെ പിടിയിലായത്.
തിങ്കളാഴ്ച രാത്രിയോടെയാണ് സ്വർണ്ണപ്പണിക്കാരിയായ രമണി (65) യെ കൊലപ്പെടുത്തിയത്. മൃതദേഹം സ്യൂട്ട്കേസിലാക്കി മിഞ്ചൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കുന്നതിനിടെയാണ് റെയിൽവേ പോലീസിന്റെ പിടിയിലാകുന്നത്. സ്വർണ്ണം തട്ടിയെടുക്കാനാണ് രമണിയെ കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചു.
സ്വർണ്ണപ്പണിയിൽ ഏർപ്പെടുന്ന സുബ്രഹ്മണ്യൻ രമണിയെ തന്റെ വീട്ടിലേക്ക് രാത്രിയോടുകൂടി വിളിച്ചു വരുത്തുകയും തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് മൃതദേഹം ഒളിപ്പിക്കാനായി ശരീരം മുറിച്ച് പല കഷണങ്ങളാക്കി സ്യൂട്ട്കേസിൽ ആക്കുകയായിരുന്നു .
Whatsapp Group 1 | Whatsapp Group 2 |Telegram Group
നെല്ലൂരിൽ നിന്നും ചെന്നൈ സെൻട്രലിലേക്ക് എത്തുന്ന ട്രെയിനിൽ അച്ഛനും മകളും കയറി. തുടർന്ന് മിഞ്ചൂർ സ്റ്റേഷനിൽ ഇറങ്ങി സ്യൂട്ട്കേസ് പ്ലാറ്റ്ഫോമിൽ വെച്ച് തിരികെ പോകാൻ തുടങ്ങുമ്പോഴാണ് ദുർഗന്ധത്തെ തുടർന്ന് യാത്രക്കാർക്ക് സംശയം തോന്നുകയും പ്രതികളെ തടഞ്ഞു നിർത്തുകയും ചെയ്തു. ഉടൻ തന്നെ റെയിൽവേ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കും.