play-sharp-fill
കോട്ടയം തലയോലപ്പറമ്പിൽ പെൺകുട്ടികൾ വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു;ഒരാൾ മരിച്ചു ,വീട്ടുകാർ വഴക്ക് പറഞ്ഞതിനെ തുടർന്നാണ്  ആത്മഹത്യ ശ്രമമെന്ന് പോലീസ്

കോട്ടയം തലയോലപ്പറമ്പിൽ പെൺകുട്ടികൾ വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു;ഒരാൾ മരിച്ചു ,വീട്ടുകാർ വഴക്ക് പറഞ്ഞതിനെ തുടർന്നാണ് ആത്മഹത്യ ശ്രമമെന്ന് പോലീസ്


സ്വന്തം ലേഖിക

കോട്ടയം : കോട്ടയം തലയോലപ്പറമ്പിൽ വിഷക്കായ കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സുഹൃത്തുക്കളായ പെൺകുട്ടികളിൽ ഒരാൾ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനിയായ പെൺകുട്ടിയാണ് മരിച്ചത്.


ഇന്നലെ വൈകീട്ടാണ് പതിനെട്ട് വയസുള്ള പെൺകുട്ടികൾ ഒരുമിച്ച് ഒതളങ്ങ കഴിച്ച് ആത്മഹത്യ ചെയ്തത്. ഇവരുടെ സൗഹൃദത്തെ ചൊല്ലി വീട്ടുകാർ വഴക്കുപറഞ്ഞതിനെ തുടർന്നുള്ള മാനസിക ബുദ്ധിമുട്ടാണ് പെൺകുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലയോലപ്പറമ്പ് സ്വദേശിനി ഇന്ന് രാവിലെയാണ് മരിച്ചത്. വെള്ളൂർ സ്വദേശിനി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.