കുഞ്ഞിന്റെ തൊട്ടില്‍ക്കയറില്‍ തൂങ്ങി യുവതി തൂങ്ങിമരിച്ചു; ഇവരുടെ ശരീരം താഴെയിറക്കി ആംബുലന്‍സിനായി കാത്തിരിക്കവേ ഇതേ കയറില്‍ തൂങ്ങി കുഞ്ഞിന്റെ അച്ഛനും മരിച്ചു; കുടുംബവഴക്കാണ് മരണകാരണമെന്ന് പൊലീസ്
സ്വന്തം ലേഖകന്‍
കഞ്ചിക്കോട്: കുഞ്ഞിന്റെ തൊട്ടില്‍ക്കയറില്‍ തൂങ്ങി യുവതി ആത്മഹത്യ ചെയ്തു. ഇവരുടെ ശരീരം താഴെയിറക്കി ആംബുലന്‍സിനായി കാത്തിരിക്കവേ ഇതേ കയറില്‍ തൂങ്ങി കുഞ്ഞിന്റെ അച്ഛനും ജീവനൊടുക്കി. എലപ്പുള്ളി പി.കെ. ചള്ള സ്വദേശി മനുപ്രസാദ് (30), ഭാര്യ ദൃശ്യ (23) എന്നിവരാണ് ആത്മഹത്യ ചെയ്തത്.
ദൃശ്യയെ തൂങ്ങിമരിച്ചനിലയില്‍ കണ്ട മനുപ്രസാദ് കുഞ്ഞിനെയുമെടുത്ത് നിലവിളിച്ചുകൊണ്ട് താഴേക്ക് വരികയായിരുന്നെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. ആളുകള്‍ ഓടിക്കൂടി വന്നശേഷമാണ് ദൃശ്യയെ കുരുക്ക് മാറ്റി താഴെയിറക്കിയത്. ആംബുലന്‍സ് വരുന്നതിനായി എല്ലാവരും താഴെ വന്ന സമയത്ത് മനുപ്രസാദ് വാതില്‍ അകത്തുനിന്നും അടച്ച് അതേ കയറുപയോഗിച്ച് തൂങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേതാജി നഗറിലുള്ള വാടകവീട്ടിലാണ് ഇരുവരും മകളുമൊത്ത് താമസിച്ചിരുന്നത്. ബുധനാഴ്ച പുലര്‍ച്ചെ ഒന്നേകാലോടെയാണ് സംഭവം. അഗ്നിരക്ഷാസേനയെത്തി അകത്ത് കടന്നാണ് രണ്ടുപേരെയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. മനുപ്രസാദിന് വര്‍ക് ഷോപ്പിലാണ് ജോലി. കുടുംബവഴക്കാണ് മരണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കസബ പോലീസ് കേസെടുത്തു.