play-sharp-fill
ഭർത്താവിൻ്റെ സ്ഥിരമായുള്ള മദ്യപാനം മൂലം സഹികെട്ട ഭാര്യ  പോലീസിൽ പരാതി നല്കി ; പോലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ച് അന്വേഷിച്ചതിൽ പ്രകോപിതനായ യുവാവ് സ്റ്റേഷൻ്റെ മുറ്റത്തുള്ള  മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി

ഭർത്താവിൻ്റെ സ്ഥിരമായുള്ള മദ്യപാനം മൂലം സഹികെട്ട ഭാര്യ പോലീസിൽ പരാതി നല്കി ; പോലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ച് അന്വേഷിച്ചതിൽ പ്രകോപിതനായ യുവാവ് സ്റ്റേഷൻ്റെ മുറ്റത്തുള്ള മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി

സ്വന്തം ലേഖകൻ

മലപ്പുറം; സ്ഥിരമായുള്ള മദ്യപാനം ഭാര്യയും മക്കളും പോലീസിൽ പരാതി നല്കിയതിൽ പ്രകോപിതനായ യുവാവ് പോലീസ് സ്റ്റേഷനിലെ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. മലപ്പുറം എടക്കരയിലാണ് സംഭവം. സ്റ്റേഷനിലെ മരത്തില്‍ കയറി പൊലീസ് ഉദ്യോഗസ്‌ഥരെ വെല്ലുവിളിച്ചായിരുന്നു യുവാവിന്‍റെ പരാക്രമം.

എടക്കര കാക്കപരതയില്‍ നാട്ടുകാര്‍ക്ക് നേരെ ആക്രമണ ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് വണ്ടൂര്‍ സ്വദേശി ഷമീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിയതോടെ ഉദ്യോഗസ്‌ഥരെ കബളിപ്പിച്ചു ഷമീര്‍ അടുത്തുള്ള മരത്തില്‍ കയറുകയായിരുന്നു . തുടര്‍ന്നായിരുന്നു യുവാവിന്‍റെ ആത്മഹത്യാ ഭീഷണി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവിനെ കുറിച്ച്‌ പൊലീസ് പറയുന്നതിങ്ങനെയാണ്. ഷമീര്‍ സ്ഥിരമായി മര്‍ദിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ഭാര്യയും മക്കളും വണ്ടൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ പ്രകോപിതനായാണ് ഷമീര്‍ എടക്കരയിലേക്ക് വണ്ടികയറിയത്. തുടര്‍ന്നായിരുന്നു നാട്ടുകാര്‍ക്ക് നേരെയുള്ള പരാക്രമം. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് യുവാവ് താഴെയിറങ്ങിയത്. ഒടുവില്‍ ഷമീര്‍ ആവശ്യപ്പെട്ടതനുസരിച് പൊലീസ് തന്നെ യുവാവിനെ സഹോദരന്‍റെ വീട്ടിലെത്തിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ മണിക്കൂറുകളോളം മുള്‍ മുനയില്‍ നിര്‍ത്തിയെങ്കിലും കേസെടുക്കാതെയാണ് ഷമീറിനെ സഹോദരന്‍റെ വീട്ടിലെത്തിച്ചത്.