play-sharp-fill
മകളുടെ അഞ്ചാം പിറന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിനിടെ അച്ഛന്‍ തൂങ്ങിമരിച്ച നിലയില്‍

മകളുടെ അഞ്ചാം പിറന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിനിടെ അച്ഛന്‍ തൂങ്ങിമരിച്ച നിലയില്‍

സ്വന്തം ലേഖിക

മംഗളൂരു: ഉള്ളാളില്‍ മകളുടെ അഞ്ചാം പിറന്നാള്‍ ഗംഭീരമായി ആഘോഷിക്കാനുള്ള ഒരുക്കത്തിനിടെ അച്ഛനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ഉള്ളാള്‍ കോല്യ കനീരുതോട്ട കണീരുവീട് സ്വദേശി പ്രവീണ്‍ പൂജാരി(34)യാണ് ആത്മഹത്യ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവീണ്‍ സ്വകാര്യ ബസില്‍ ടിക്കറ്റ് ചെക്കറായി ജോലി ചെയ്തുവരികയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയ ശേഷം പ്രവീണ്‍ മുറിയില്‍ കയറിയിരുന്നു.

അമ്മ വീടിന് പുറത്ത് ബീഡി തെറുപ്പില്‍ ഏര്‍പ്പെട്ടിരുന്നു. രാത്രി ഏഴരയോടെ പ്രവീണിന്റെ ഭാര്യ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ഭര്‍ത്താവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.