play-sharp-fill
ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ

ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ

സ്വന്തം ലേഖകൻ

പത്തനംതിട്ട: ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ.

ജനുവരി 31നാണ് കൊല്ലം കരുനാഗപ്പള്ളി പണ്ടാരത്തുരത്ത് കല്ലുപുരയിൽ ബാബുവിന്റെയും സതിയുടെയും മകൾ അമ്മുവിനെ (21) ഭർതൃവീട്ടിലെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ ഭർത്താവ് ഏറത്ത് വയല എം.ജി.ഭവനിൽ ജിജി (31), ജിജിയുടെ പിതാവ് ജോയി (62), അമ്മ സാറാമ്മ (57) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് സ്തീധന-ഗാർഹിക പീഡനത്തിനെതിരെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. സ്ത്രീധനം ആവശ്യപ്പെട്ട് ജിജിയും വീട്ടുകാരും പെൺകുട്ടിയുമായി വഴക്ക് പതിവായിരുന്നു.

5 ലക്ഷം രൂപ പെൺകുട്ടിയുടെ വീട്ടുകാർ നേരത്തെ നൽകിയിരുന്നിട്ടും വീണ്ടും തുക ആവശ്യപ്പെട്ട് പീഡനം തുടരുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.