
കൊട്ടാരക്കര: മുറിയില്‍ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ പോലീസ് കൃത്യസമയത്ത് ഇടപെട്ട് രക്ഷിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ വെള്ളാരംകുന്നിലാണ് സംഭവം. 40 വയസ്സുള്ള യുവാവ് മുറിക്കകത്ത് കയറി വാതിലടച്ച ശേഷം തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു.
ഈ വിവരം അറിഞ്ഞയുടൻ പട്രോളിംഗിലുണ്ടായിരുന്ന കൊട്ടാരക്കര എസ്.ഐ. പങ്കജ് കൃഷ്ണയും സി.പി.ഒ. കിരണും സംഭവസ്ഥലത്തെത്തി. ഉള്ളില്‍ നിന്നും പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് ഇവർ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്ന യുവാവിനെ ഉദ്യോഗസ്ഥർ ഉടൻതന്നെ താങ്ങിപ്പിടിച്ച് കഴുത്തിലെ കുരുക്ക് അഴിച്ച് താഴെയിറക്കി. തുടർന്ന് യുവാവിനെ വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
പോലീസിന്റെ സമയോചിതമായ ഇടപെടല്‍ വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്.







