Spread the love

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി കോണ്ടൂർ റിസോർട്ടിൽ നടന്ന ലയൺസ് ഡിസ്ട്രിക്ട് 318 ബി വാർഷിക സമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഐഎഎസ് ഉദ്ഘാടനം ചെയ്തു. സഹജീവികളോടുള്ള കരുതലും സേവന മനോഭാവവുമാണ് ലയൺസ് പ്രസ്ഥാനത്തിന്റെ അടിസ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു. ഡിസ്ട്രിക്ട് ഗവർണർ വിന്നി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

video
play-sharp-fill

ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ സഹകരണത്തോടെ ഒരു കോടിയിലധികം രൂപയുടെ സേവന പ്രവർത്തനങ്ങൾ നടപ്പാക്കിയതായി ഗവർണർ അറിയിച്ചു. ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി റോഡ് ഷോകളും 180 സ്കൂളുകളിൽ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. 165 സ്കൂളുകളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിക്കുകയും കോട്ടയം മന്ദിരം ആശുപത്രിയിൽ ദരിദ്രർക്കായി സൗജന്യ ഡയാലിസിസ് നടത്തുന്നതിനായി ഏഴ് മെഷീനുകൾ നൽകുകയും ചെയ്തു. കൂടാതെ, വിവിധ രാജ്യങ്ങളിലെ ദുരിതബാധിതർക്കായി 58 ലക്ഷം രൂപ സംഭാവന നൽകിയതായും അറിയിച്ചു.

മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ രാജൻ നമ്പൂതിരി വിശിഷ്ടാതിഥിയായിരുന്നു. മുൻ ഗവർണർ ആർ. വെങ്കിടാചലം, വൈസ് ഗവർണർമാരായ ജേക്കബ് ജോസഫ്, മാർട്ടിൻ ഫ്രാൻസിസ്, ബിമൽ സി ശേഖർ എന്നിവർ സംസാരിച്ചു. 2026-27 വർഷത്തേക്കുള്ള ഗവർണറായി ജേക്കബ് ജോസഫിനെയും വൈസ് ഗവർണർമാരായി മാർട്ടിൻ ഫ്രാൻസിസിനെയും ബിമൽ സി ശേഖറിനെയും തിരഞ്ഞെടുത്തു. ലേഡീസ് ഫോറവും ലിയോ ക്ലബ്ബുകളും കലാപരിപാടികൾ അവതരിപ്പിച്ചു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നിന്നായി 1500-ലധികം അംഗങ്ങൾ പങ്കെടുത്തു. പബ്ലിക് റിലേഷൻ ഓഫീസർഎം പി രമേഷ് കുമാർ ക്യാബിനറ്റ് സെക്രട്ടറി ജേക്കബ് ജോസഫ് ട്രഷറർ ടി സി ചാക്കോ തുടങ്ങിയവർ നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group