play-sharp-fill
ആത്മഹത്യ ശ്രമമെന്ന് സംശയം ; ആലപ്പുഴയിൽ വയോധികൻ പുഴയിൽ ചാടി ; തെരച്ചിൽ ആരംഭിച്ച് ഫയർഫോഴ്സ്

ആത്മഹത്യ ശ്രമമെന്ന് സംശയം ; ആലപ്പുഴയിൽ വയോധികൻ പുഴയിൽ ചാടി ; തെരച്ചിൽ ആരംഭിച്ച് ഫയർഫോഴ്സ്

ആലപ്പുഴ : ആത്മഹത്യ ശ്രമമെന്ന് സംശയം, ആലപ്പുഴ കല്ലിശ്ശേരി പഴയ പാലത്തില്‍ നിന്നും വായോധികൻ പുഴയില്‍ ചാടി. ചാരുംമൂട് വേടരപ്ലാവ് സ്വദേശി കെ.രാജപ്പൻ (73) ആണ് പുഴയില്‍ ചാടിയത്.

റോഡിലൂടെ നടന്നുവന്ന ഇദ്ദേഹം പാലത്തിന്റെ കൈവരിയില്‍ കയറിയ ശേഷം പുഴയിലേക്ക് ചാടുന്നത് സിസിടിവില്‍ പതിഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തെ കണ്ടെത്താനായി പുഴയില്‍ തെരച്ചില്‍ തുടരുകയാണ്.

ഫയര്‍ ഫോഴ്സും നാട്ടുകാരും പൊലീസും സ്ഥലത്തുണ്ട്. രാജപ്പൻ ജീവനൊടുക്കാനായി പാലത്തില്‍ നിന്ന് ചാടിയതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group