സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിന് പാർട്ടിയിൽ നിന്നും പുറത്താക്കി..! സിപിഎം ലോക്കൽ കമ്മിറ്റി അംഗം തൂങ്ങി മരിച്ച നിലയിൽ
സ്വന്തം ലേഖകൻ
കണ്ണൂർ: സിപിഎം ലോക്കൽ കമ്മിറ്റി നേതാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൂത്തുപറമ്പ് സൗത്ത് മുൻ ലോക്കൽ കമ്മിറ്റി അംഗം എം മുരളീധരനെ (45)യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.വലിയ വെളിച്ചത്ത് ആളൊഴിഞ്ഞ തോട്ടത്തിലാണ് ഇയാളെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിന് ഇയാളെ കഴിഞ്ഞ ദിവസം സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നു.
ഇയാൾ കുറ്റക്കാരനെന്ന് ആരോപണം ഉയർന്നതിന് പിന്നാലെയാണ് സിപിഎം അച്ചടക്ക നടപടി സ്വീകരിച്ചത്.സംഭവത്തിൽ പോലീസും കേസ് എടുത്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വഭാവ ദൂഷ്യത്തിന് കഴിഞ്ഞ ദിവസമാണ് മുരളീധരനെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്. ചിത്രങ്ങൾ മോർഫ് ചെയ്യാൻ സഹായിച്ച സ്റ്റുഡിയോ ഉടമയെയും ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ചിത്രങ്ങൾ മോർഫ് ചെയ്ത സംഭവത്തിൽ കൂത്തുപറമ്പ് പോലീസിലും മുരളീധരനെതിരെ പരാതി ഉണ്ട്.