play-sharp-fill
പെൺസുഹൃത്തിന്റെ ബർത്ത്ഡേ പാർട്ടിക്ക് ഹോട്ടലിലെത്തി..! ഇതിനിടെ ഇരുവരും തമ്മിൽ വഴക്ക്..! ശൗചാലയത്തിൽ പോയി മടങ്ങിയെത്തിയ പെൺകുട്ടി കാണുന്നത് മുറിയിൽ തൂങ്ങി നിൽക്കുന്ന യുവാവിനെ..! കൊലപാതകമെന്ന് യുവാവിന്റെ വീട്ടുകാർ; ആത്മഹത്യയെന്ന് പോലീസ്

പെൺസുഹൃത്തിന്റെ ബർത്ത്ഡേ പാർട്ടിക്ക് ഹോട്ടലിലെത്തി..! ഇതിനിടെ ഇരുവരും തമ്മിൽ വഴക്ക്..! ശൗചാലയത്തിൽ പോയി മടങ്ങിയെത്തിയ പെൺകുട്ടി കാണുന്നത് മുറിയിൽ തൂങ്ങി നിൽക്കുന്ന യുവാവിനെ..! കൊലപാതകമെന്ന് യുവാവിന്റെ വീട്ടുകാർ; ആത്മഹത്യയെന്ന് പോലീസ്

സ്വന്തം ലേഖകൻ

ഭുവനേശ്വർ: പെൺസുഹൃത്തിന്റെ ബർത്ത്ഡേ പാർട്ടിക്കെത്തിയ യുവാവ് ഒയോ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ. ഒഡീഷയിലെ നിയാലി സ്വദേശിയും കോൺട്രാക്ടറുമായ ദുർഗ പ്രസാദ് മിശ്ര(28)യെയാണ് ഭുവനേശ്വർ മരിച്ചത്.

കഴിഞ്ഞദിവസം രാത്രിയാണ് ദുർഗപ്രസാദും ഇയാളുടെ പെൺസുഹൃത്തും കമിതാക്കളായ മറ്റുരണ്ട് സുഹൃത്തുക്കളും ഹോട്ടലിൽ മുറിയെടുത്തത്. രണ്ടുമുറികളാണ് ഇവർ ബുക്ക് ചെയ്തിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുലർച്ചെ 1.30-ഓടെയാണ് പെൺകുട്ടി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പെൺസുഹൃത്തിന്റെ വസ്ത്രം ഉപയോഗിച്ചാണ് ഇയാൾ തൂങ്ങിയതെന്നാണ് പോലീസ് പറയുന്നത്. ഉടൻതന്നെ പെൺകുട്ടി തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന സുഹൃത്തുക്കളെ വിവരമറിയിക്കുകയും ഇവർ ആംബുലൻസിൽ യുവാവിനെ എയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവം ആത്മഹത്യയാണെന്നാണ് പോലീസ് നൽകുന്ന പ്രാഥമികവിവരം. ബർത്ത് ഡേ പാർട്ടിക്ക് മുൻപ് തന്നെ യുവാവും പെൺസുഹൃത്തും തമ്മിൽ വഴക്കുണ്ടായെന്നാണ് വിവരം. ഇതിനിടെ, പെൺകുട്ടി ശൗചാലയത്തിൽ പോയ സമയത്താണ് ദുർഗപ്രസാദ് മുറിക്കുള്ളിൽ തൂങ്ങിമരിച്ചതെന്നും പോലീസ് പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പെൺസുഹൃത്ത് ഉൾപ്പെടെയുള്ള മൂന്നുപേരുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഇടയ്ക്കിടെ യുവാവ് മുറിക്കുള്ളിൽനിന്ന് പുറത്തുവരുന്നതും അകത്തേക്ക് പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളതെന്നും വ്യത്യസ്തമായരീതിയിലാണ് ദൃശ്യങ്ങളിൽ യുവാവിന്റെ പെരുമാറ്റമെന്നും പോലീസ് പറഞ്ഞു.

അതേസമയം, യുവാവിന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. മുൻകൂട്ടി ആസൂത്രണം ചെയ്തതനുസരിച്ച് സുഹൃത്തുക്കൾ മകനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്നാണ് ഇവരുടെ ആരോപണം. സംഭവം കൊലപാതകമാണെന്ന പരാതി ഉയർന്നതോടെ പോലീസും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags :