പ‍ഞ്ചസാരയ്‌ക്ക് പകരം തേൻ ഉപയോ​ഗിക്കുന്നത് നല്ലതോ… അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

പ‍ഞ്ചസാരയ്‌ക്ക് പകരം തേൻ ഉപയോ​ഗിക്കുന്നത് നല്ലതോ… അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

സ്വന്തം ലേഖകൻ

മധുരത്തിന് പൊതുവെ അധികം ആളുകളുടെയും ആദ്യ ഓപ്‌ഷൻ പഞ്ചാസരയാണ്. എന്നാൽ പഞ്ചസാരയുടെ ​ദോഷവശങ്ങൾ മനസിലാക്കി പകരക്കാരനായി തേനിനെ പലരും ഇപ്പോൾ തെരഞ്ഞെടുത്തു തുടങ്ങിയിട്ടുണ്ട്. തേനും പഞ്ചസാരയും പ്രധാനമായും ഗ്ലൂക്കോസും ഫ്രക്ടോസും ചേർന്ന കാർബോഹൈഡ്രേറ്റുകളാണ്. എന്നാൽ പഞ്ചസാരയെക്കാൾ തേൻ ഉപയോ​ഗിക്കുന്നതാണോ നല്ലത് എന്ന് ചോദിച്ചാൽ?

തേനിൽ പ്രധാനമായും വെള്ളവും രണ്ട് തരം പഞ്ചസാരയുമാണ് അടങ്ങിയിരിക്കുന്നു‌ത്. കൂടാതെ, കുറഞ്ഞ അളവിൽ എൻസൈമുകൾ, അമിനോ ആസിഡുകൾ, ബി വിറ്റാമിനുകൾ, വിറ്റാമിൻ സി, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയും തേനിലുണ്ട്. തേനിൽ കാണപ്പെടുന്ന പല ആന്റിഓക്‌സിഡന്റുകളും ഫ്ലേവനോയ്ഡുകളായി തരംതിരിച്ചിട്ടുണ്ട്. ഫ്ലേവനോയിഡുകൾക്ക് ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്രയൊക്കെ ഗുണങ്ങൾ ഉണ്ടെങ്കിലും തേൻ ഉപഭോ​ഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. തേനിൽ ഗ്ലൂക്കോസിനേക്കാൾ ഫ്രക്ടോസ് ആണ് കൂടുതൽ. ഫ്രക്ടോസ് ഗ്ലൂക്കോസിനേക്കാൾ മധുരമുള്ളതാണ്. അതിനാൽ പ്രമേഹരോഗികൾക്ക് തേൻ അത്ര നല്ലതല്ല.

ഒരു ടീസ്പൂൺ തേനിൽ ഏകദേശം 22 കലോറി ഊർജ്ജം അടങ്ങിയിട്ടുണ്ട്. അതിനാൽ അമിതമായ അളവിൽ തേൻ കഴിക്കുന്നത് ശരീരഭാരം കുറയ്‌ക്കും. ശിശുക്കളിൽ ബോട്ടുലിസത്തിന് കാരണമാകുന്ന ബാക്ടീരിയൽ ബീജങ്ങൾ തേനിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് ഒരിക്കലും തേൻ കൊടുക്കരുത് എന്ന് ആരോ​ഗ്യ വിദഗ്ധർ ചൂണ്ടികാണിക്കുന്നു.

തേനിൽ കുറഞ്ഞ അളവിലെങ്കിലും പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നാൽ പഞ്ചസാരയിൽ വിറ്റാമിനുകളോ പോഷകങ്ങളോ ഇല്ല. ഒരു ടീസ്പൂൺ പഞ്ചസാരയിൽ ഏകദേശം 16 കലോറി അടങ്ങിയിട്ടുണ്ട്. ഭാരം കുറയ്ക്കാനും പ്രമേഹം പോലുള്ള രോഗങ്ങളെ നേരിടുന്നതിനും തേൻ നല്ലതാണെന്ന് കരുതി അത് ഉപയോ​ഗിക്കുന്നവരുണ്ട്. എന്നാൽ ഇവയുടെ രണ്ടിൻറെയും ഉപയോഗം നിരന്തരമാകുന്നത് ശരീരത്തിന് ദോഷകരമാണ്.