play-sharp-fill
സുബൈർ കൊലക്കേസ്; കൊലയാളി സംഘത്തില്‍ ഡ്രൈവര്‍ ഉള്‍പ്പടെ ഉണ്ടായിരുന്നത് അഞ്ച് പേരെന്ന് സൂചന; കൊലയാളികള്‍ മുഖംമൂടി ധരിച്ചിരുന്നതായും സാക്ഷിമൊഴി; പ്രതികൾ വിദേശത്തേക്ക് കടന്നതായി സൂചന

സുബൈർ കൊലക്കേസ്; കൊലയാളി സംഘത്തില്‍ ഡ്രൈവര്‍ ഉള്‍പ്പടെ ഉണ്ടായിരുന്നത് അഞ്ച് പേരെന്ന് സൂചന; കൊലയാളികള്‍ മുഖംമൂടി ധരിച്ചിരുന്നതായും സാക്ഷിമൊഴി; പ്രതികൾ വിദേശത്തേക്ക് കടന്നതായി സൂചന

സ്വന്തം ലേഖകൻ

പാലക്കാട്: പാലക്കാട് എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊന്ന സംഘത്തില്‍ ഡ്രൈവര്‍ ഉള്‍പ്പടെ ഉണ്ടായിരുന്നത് 5 പേരെന്ന് സൂചന. കൊലയാളികള്‍ മുഖംമൂടി ധരിച്ചിരുന്നതായി സാക്ഷിമൊഴി പൊലീസിന് ലഭിച്ചതായാണ് വിവരം.


കൊലപാതക ശേഷം കൊഴിഞ്ഞാമ്പാറ ഭാഗത്തേക്കാണ് പ്രതികള്‍ കടന്നത്. അവിടെ നിന്ന് തമിഴ്‌നാട്ടിലേക്ക് പോയതായാണ് റിപ്പോര്‍ട്ടുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുബൈറിനെ കൊലപ്പെടുത്താന്‍ വന്ന സംഘം ഉപയോഗിച്ച ഇയോണ്‍ കാറിന്റെ നമ്പര്‍, മാസങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ട ബിജെപി ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്നാണ് കണ്ടെത്തി.

ഈ കാര്‍ കൊലയാളി സംഘം എലപ്പുള്ളി പാറയില്‍ തന്നെ ഉപേക്ഷിച്ചിരുന്നു. ഇതിപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്.

ഇയോണ്‍ കാറിന് പുറമെ ഗ്രേ നിറത്തിലുള്ള വാഗണ്‍ ആര്‍ കാറുമാണ് അക്രമി സംഘം ഉപയോഗിച്ചത്. ഗ്രേ കളര്‍ വാഗണ്‍ ആര്‍ കാറില്‍ പ്രതികള്‍ രക്ഷപ്പെട്ടതായാണ് സംശയം.

പാലക്കാട് എലപ്പുള്ളിയിലാണ് സുബൈറിനെ ഇന്ന് ഉച്ചയോടെ വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈര്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചു.