
കുമരകം: ചന്തത്തോട്ടിലെ പോള ജലഗതാഗതത്തിന് വീണ്ടും തടസമായി.ഇതോടെ മത്സ്യ തൊഴിലാളികൾ ദുരിതത്തിലായി.
പല പ്രദേശങ്ങളിൽ നിന്നും ഒഴുകി വരുന്നതും തള്ളിവിടുന്നതുമായ പോളകൾ ചന്തത്തോട്ടിലെ പാലങ്ങളുടെ കാലിൽ ഉടക്കി കിടക്കുകയാണ് . പാലങ്ങളുടെ സമീപം പോള തിങ്ങി നിറഞ്ഞു കിടക്കുന്നതിനാൽ ജലഗതാഗതം ഏറെ ക്ലേശകരമായി മാറിയിരിക്കുകയാണ്.
വള്ളത്തിൽ പോകാൻ കഴിയുന്നില്ല. പോള നിറഞ്ഞതോടെ തുഴഞ്ഞു പോകാൻ കഴിയുന്നില്ല. ഏതാനും ആഴ്ചകൾക്ക് മുമ്പ് ചന്ത തോട്ടിലെ പോള കോൺഗ്രസ് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ നീക്കം ചെയ്തിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീണ്ടും പോള നിറഞ്ഞതോടെയാണ് ജലഗതാഗതത്തെ ബാധിച്ചത്. മത്സ്യബന്ധനത്തിന് പോകുന്നവരാണ് ഏറ്റവുമധികം വലയുന്നത്.
കുമരകത്തിന്റെ ഹൃദയ ഭാഗത്തെ ജലഗതാഗത തടസം നീക്കാൻ ബന്ധപ്പെട്ടവർ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.







