Spread the love

കൊച്ചി: സിഎംആർഎലുമായുള്ള വിവാദ സാമ്പത്തിക ഇടപാടില്‍ ടി. വീണയ്ക്ക് എക്സാലോജിക് നല്‍കുന്ന സേവനങ്ങളെക്കുറിച്ചുള്ള സാങ്കേതികവിവരങ്ങള്‍ പോലും അറിയില്ലെന്ന് ഇഡി.

video
play-sharp-fill

വീണയേക്കാള്‍ കൂടുതല്‍ കുറ്റകൃത്യത്തില്‍ പങ്കാളിത്തമുള്ള മറ്റാരോ എക്സാലോജിക് ഐടി സൊലൂഷൻസുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നതായി ഇഡിക്കു സൂചന ലഭിച്ചതായി റിപ്പോർട്ട്. ഇതാരാണെന്നു കണ്ടെത്താൻ വിശദമായ അന്വേഷണത്തിലേക്കു കടക്കുകയാണ് ഇ.ഡി ഇപ്പോള്‍.

ഈ കേസില്‍ ടി. വീണ പ്രതിസ്ഥാനത്തു തുടരുമെങ്കിലും അവരുടെ അറസ്റ്റുകൊണ്ട് അന്വേഷണത്തില്‍ വലിയ പുരോഗതിയുണ്ടാകുമെന്ന തോന്നല്‍ ഇഡിക്കില്ല. ഇതോടെ വീണയുടെ അറസ്റ്റ് ഒഴിവാക്കി പിഎംഎല്‍എ പ്രത്യേക കോടതിയില്‍ പ്രോസിക്യൂഷൻ കംപ്ലെയ്ന്റ് (കുറ്റപത്രം) സമർപ്പിക്കാനുള്ള സാധ്യതയാണു തെളിയുന്നത്. പ്രതിപ്പട്ടികയില്‍ മാറ്റംവരുമെന്ന സൂചനയും അന്വേഷണസംഘം നല്‍കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ഇഡിയുടെ പല ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം നല്‍കാൻ വീണയ്ക്കു കഴിയുന്നില്ല. എക്സാലോജിക് നല്‍കുന്ന സേവനവുമായി ബന്ധപ്പെട്ട സാങ്കേതികവിവരങ്ങള്‍ പോലും വീണയ്ക്ക് അറിയില്ലെന്ന് ഇ.ഡി ഉദ്യോഗസ്ഥർ പറയുന്നു. എന്നാല്‍ കുറ്റം നിഷേധിക്കാൻ തക്ക തെളിവുകള്‍ ഹാജരാക്കാനും വീണയ്ക്കു കഴി‍ഞ്ഞിട്ടില്ല