മോഡലിങ്ങിന് വിടാമെന്നു പറഞ്ഞ് നഗ്നചിത്രങ്ങൾ പകർത്തി ബലാത്സംഗം ചെയ്തു ;സ്റ്റുഡിയോ ഉടമ അറസ്റ്റിൽ.
സ്വന്തംലേഖിക
നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്ത സ്റ്റുഡിയോ ഉടമ അറസ്റ്റിൽ. കലൂർ ജോർജ് ഈഡൻ റോഡിൽ താമസിക്കുന്ന നിയാസ് മരക്കാരാണ്(58) അറസ്റ്റിലായത്. മോഡലിംഗ് രംഗത്ത് പ്രവർത്തിക്കാൻ താൽപ്പര്യമുള്ള ഇരുപത്തിരണ്ടുകാരിയെ തെറ്റിധരിപ്പിച്ചാണ് നിയാസ് പീഡിപ്പിച്ചത്. വിവിധ കമ്പനികൾക്ക് നൽകാൻ ട്രയൽ ഷൂട്ട് നടത്താം എന്നു പറഞ്ഞാണ് പെൺകുട്ടിയെ പ്രതി സ്റ്റുഡിയോയിൽ എത്തിച്ചത്.ഫോട്ടോ എടുക്കുന്നതിന് മുമ്പ്്് യുവതി ട്രയൽ റൂമിൽ കയറി വസ്ത്രം മാറിയ സമയത്താണ് പ്രതി നഗ്‌ന ചിത്രങ്ങൾ പകർത്തിയത്. ഈ ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി നിയാസ് യുവതിയെ പലതവണ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും നിയാസിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതി പകർത്തിയ യുവതിയുടെ നഗ്‌നഫോട്ടോകൾ പോലീസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.