ജീപ്പില്‍ ‘തൂങ്ങിനിന്ന്’ വിദ്യാര്‍ത്ഥിനികളുടെ സാഹസിക സ്കൂള്‍ യാത്ര; നടപടിയുമായി മോട്ടോര്‍ വെഹിക്കിള്‍ വിഭാഗം
സ്വന്തം ലേഖിക
വയനാട്: അമ്പലവയലില്‍ ജീപ്പില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ സാഹസികമായി നിര്‍ത്തി കൊണ്ടുപോയ സംഭവത്തില്‍ വാഹനം മോട്ടോര്‍ വെഹിക്കിള്‍ വിഭാഗം കസ്റ്റഡിയില്‍ എടുത്തു.
വാഹനത്തിൻ്റെ രേഖകള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ബത്തേരി സബ് റീജിണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്കൂള്‍ വിട്ട് പോകുന്ന വിദ്യാര്‍ത്ഥിനികളെയാണ് യാതൊരു മാനദണ്ഡവും പാലിക്കാതെ അമ്പലവയലില്‍ നിന്നും ഏഴ് കിലോമീറ്ററോളം ദൂരത്തില്‍ ജീപ്പില്‍ സാഹസിക യാത്ര ചെയ്യാന്‍ അനുവദിച്ചത്. വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗം നടപടിയുമായി രംഗത്ത് എത്തിയത്.
Third Eye News Live
0