play-sharp-fill
വിവാഹാഭ്യർത്ഥ നിരസിച്ചു: കൊല്ലത്ത് യുവാവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടു പോയി: തട്ടിക്കൊണ്ടു പോകാൻ ക്വട്ടേഷൻ നൽകിയത് രണ്ടു കുട്ടികളുടെ മാതാവായ യുവതി

വിവാഹാഭ്യർത്ഥ നിരസിച്ചു: കൊല്ലത്ത് യുവാവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടു പോയി: തട്ടിക്കൊണ്ടു പോകാൻ ക്വട്ടേഷൻ നൽകിയത് രണ്ടു കുട്ടികളുടെ മാതാവായ യുവതി

തേർഡ് ഐ ബ്യൂറോ

കൊല്ലം: ഓരോ ദിവസവും കുറ്റകൃത്യങ്ങളുടെ പുതിയ പുതിയ വിവരങ്ങളും കഥകളുമാണ് പുറത്തു വരുന്നത്. കേരളത്തിൽ സ്ത്രീകൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ ഓരോ ദിവസവും വർദ്ധിച്ചു വരികയുമാണ്. ഇതിനിടെ ഇപ്പോൾ കൊല്ലത്തു നിന്നുമാണ് പുതിയ കുറ്റകൃത്യം സംബന്ധിച്ചുള്ള വാർത്ത പുറത്തു വരുന്നത്.

വിവാഹാഭ്യർത്ഥന നിരസിച്ച യുവാവിനെയും സുഹൃത്തിനെയും മർദ്ദിച്ച് അവശരാക്കി തട്ടിക്കൊണ്ടു പോകാൻ ക്വട്ടേഷൻ നൽകിയത് യുവതിയാണ് എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹാഭ്യർഥന നിരസിച്ചതിന്റെ വിരോധത്തിലാണ് യുവാവിനെയും യുവാവിന്റെ സുഹൃത്തിനെയും തട്ടിക്കൊണ്ടു പോയി ആക്രമിച്ചു കവർച്ച നടത്തിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ ക്വട്ടേഷൻ നൽകിയ യുവതിയും സംഘത്തിലെ 2 പേരും പിടിയിലായി.

കൊല്ലം മയ്യനാട് സങ്കീർത്തനത്തിൽ ലിൻസി ലോറൻസ് (30) , ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങളായ വർക്കല അയിരൂർ അഞ്ചുമുക്ക് ക്ഷേത്രത്തിനു സമീപം തുണ്ടിൽ വീട്ടിൽ അമ്പു ( 33) നെടുങ്ങോലം പറക്കുളത്ത് നിന്നു വർക്കല കണ്ണമ്പ പുല്ലാനികോട് മാനസസരസിൽ താമസിക്കുന്ന അനന്ദു പ്രസാദ് ( 21 ) എന്നിവരെയാണ് ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത് .

ശാസ്താംകോട്ട സ്വദേശിയായ ഗൗതം ( 25 ) , സുഹൃത്ത് വർക്കല കണ്ണമ്പ് സ്വദേശി വിഷ്ണു (22)എന്നിവരെയാണ് തട്ടിക്കൊണ്ടു പോയി മർദിച്ച് അവശരാക്കി വഴിയിൽ ഉപേക്ഷിച്ചത് . മർദനത്തിന് ഇരയായ വിഷ്ണു പ്രസാദിന്റെ സഹോദരനാണ് ക്വട്ടേഷൻ സംഘത്തിലെ അംഗമായ അനന്ദു.

ഭർത്താവ് ഗൾഫിലായ ലിൻസി വിവാഹിതയും 2 കുട്ടികളുടെ മാതാവുമാണ് . ഒന്നര വർഷം മുൻപാണ് ഗൗതമിനെ പരിചയപ്പെടുന്നത്

അടുപ്പം ശക്തമായതോടെ പണം , മൊബൈൽ ഫോൺ തുടങ്ങിയവ ഗൗതമിനു നൽകി. ഇതിനിടെ വിവാഹാഭ്യർഥന നിരസിച്ച് അകലാൻ ശ്രമിച്ചതോടെ ഗൗതമിനോടു പകയായി. തുടർന്നാണ് വർക്കലയിലെ സംഘത്തിനു ക്വട്ടേഷൻ നൽകുന്നത് .