എക്സൈസ് സംഘത്തെ കണ്ടുഭയന്ന് പുഴയിൽ ചാടിയ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി; കാണാതായെന്ന് അറിഞ്ഞത് കൂടെ ചാടിയ വിദ്യാർത്ഥി രാത്രി 10 മണിയോടെ വീട്ടിലെത്തിയപ്പോൾ; പോലീസും അഗ്നിരക്ഷാസേനയും എക്‌സൈസും തെരച്ചിൽ തുടരുന്നു
പാലക്കാട്: എക്സൈസ് സംഘത്തെ കണ്ടുഭയന്ന് തൂതപ്പുഴയിൽ ചാടിയ വിദ്യാര്‍ത്ഥിയെ കാണാതായെന്ന് പരാതി. സംഭവത്തെ തുടര്‍ന്ന് കുലുക്കല്ലൂർ ആനക്കൽ പ്രദേശത്ത് ചെർപ്പുളശ്ശേരി പോലീസും അഗ്നിരക്ഷാസേനയും എക്‌സൈസും തെരച്ചിൽ തുടരുകയാണ്.
വല്ലപ്പുഴ സ്വദേശി കളത്തിൽ ഷംസുദ്ദീന്‍റെ മകൻ സുഹൈറുദ്ദീനെയാണ് പുഴയിൽ കാണാതായത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.
എക്‌സൈസ് സംഘത്തെകണ്ട് ചിതറിയോടിയവരിൽ എട്ടുപേരെ കസ്റ്റഡിയിലെടുത്തു. ഇതിനിടെ രണ്ടുപേർ തൂതപ്പുഴയിൽ ചാടുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നീന്തി രക്ഷപ്പെട്ട് രാത്രി 10 മണിയോടെ വീട്ടിലെത്തിയ കൂട്ടുകാരൻ തന്നോടൊപ്പം പുഴയിൽ ചാടിയ സുഹൈറുദ്ദീനെ കാണാനില്ലെന്ന് അറിയിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് വരെ നടത്തിയ തെരച്ചിലിൽ സുഹൈറുദ്ദീനെ കണ്ടെത്താനായിട്ടില്ല.
Third Eye News Live
0