വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

സ്വന്തം ലേഖകൻ

ആറ്റിങ്ങൽ: വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കല്ലറ തണ്ണിയത്ത് വിജയൻ-സിന്ധു ദമ്പതികളുടെ മകളായ അനന്യയാണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാല് മണിയാേടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭരതന്നൂർ ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്നു. വീട്ടിൽ പെൺകുട്ടിയുടെ മുറിക്കുള്ളിൽ നിന്നും പതിവില്ലാത്ത ശബ്ദം കേട്ട വീട്ടുകാർ വാതിൽ ചവിട്ടി തുറന്ന് അകത്ത് കടക്കുമ്പോഴാണ് സീലിംഗ് ഫാനിന് സമീപമുള്ള ഹൂക്കിൽ തൂങ്ങി നിൽക്കുന്ന കുട്ടിയെ കാണുന്നത്.

തുടർന്ന് കെട്ടഴിച്ച് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കടിഞ്ഞ രണ്ട് ആഴ്ചയുള്ളിൽ പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിധിൽ മൂന്നാമത്തെ വിദ്യാർത്ഥിനിയാണ് ഇന്ന് ആത്മഹത്യ ചെയ്യുന്നത്.