play-sharp-fill
മുക്കത്ത് സ്കൂള്‍ വിദ്യാർത്ഥിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ കേസില്‍ മൂന്ന് പേർ പിടിയിൽ ; പിടിയിലായത് അമ്മയുടെ സുഹൃത്തുക്കൾ

മുക്കത്ത് സ്കൂള്‍ വിദ്യാർത്ഥിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ കേസില്‍ മൂന്ന് പേർ പിടിയിൽ ; പിടിയിലായത് അമ്മയുടെ സുഹൃത്തുക്കൾ

കോഴിക്കോട് : മുക്കത്ത് സ്കൂള്‍ വിദ്യാർത്ഥിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ കേസില്‍ മൂന്ന് പേർ പിടിയിൽ. ഒരു അസം സ്വദേശിയും അരീക്കോട് സ്വദേശികളായ രണ്ട് പേരുമാണ് പിടിയിലായത്.

കൂടുതല്‍ പേർ പീഡിപ്പിച്ചിട്ടുണ്ടെന്ന പെണ്‍കുട്ടിയുടെ മൊഴിയില്‍ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. 15 വയസുള്ള സ്കൂള്‍ വിദ്യാർത്ഥിയാണ് പീഡനത്തിന് ഇരയായത്. വയറു വേദനയെ തുടർന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുരുന്നു.

ഇതോടെയാണ് കുട്ടി ഗർഭിണിയാണെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് പൊലീസ് ഒരു അസം സ്വദേശിയെയും അരീക്കോട് സ്വദേശികളായ രണ്ട് പേരെയും പിടികൂടിയത്. പെണ്‍കുട്ടിയുടെ അമ്മയുമായി പ്രതികള്‍ക്ക് അടുപ്പം ഉണ്ടായിരുന്നു. ഈ അടുപ്പം മുതലെടുത്താണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് വിവരം. മൂന്ന് പ്രതികളുടേയും അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ്, താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരെ കൂടാതെ മറ്റു പലരും പീഡിപ്പിച്ചതായി കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മറ്റു പ്രതികളെ പിടികൂടുന്നതിനായി മുക്കം പൊലീസ് അന്വേഷണം തുടരുകയാണ്. ഹൈസ്കൂള്‍ വിദ്യാത്ഥിയാണ് പീഡനത്തിന് ഇരയായത്. സംഭവം അമ്മയുടെ അറിവോടെയാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പെണ്‍കുട്ടിയെ ചൈല്‍ഡ് കെയറിന്‍റെ സംരക്ഷണത്തിലേക്ക് മാറ്റി.