video
play-sharp-fill
അമിതവേ​ഗത്തിലെത്തിയ മിനി ലോറി ബൈക്കിൽ ഇടിച്ച് തെറിപ്പിച്ചു ; ബൈക്ക് യാത്രക്കാരനായ 18 കാരന് ദാരുണാന്ത്യം

അമിതവേ​ഗത്തിലെത്തിയ മിനി ലോറി ബൈക്കിൽ ഇടിച്ച് തെറിപ്പിച്ചു ; ബൈക്ക് യാത്രക്കാരനായ 18 കാരന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

കൊല്ലം : കരുനാ​ഗപ്പള്ളിയിൽ അമിതവേ​ഗത്തിലെത്തിയ മിനി ലോറി ബൈക്കിൽ ഇടിച്ച് വിദ്യാർഥി മരിച്ചു. തേവലക്കര സ്വദേശി അൽത്താഫ് (18) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ​ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് അപകടം. കരുനാ​ഗപ്പള്ളി ഐഎച്ച്.ആർ.‍ഡി. കോളേജിലെ ഒന്നാം വർഷ വിദ്യാർഥിയാണ് അൽത്താഫ്.

ഉച്ചക്ക് പള്ളിയിൽ നിസ്കാരത്തിനായി പോകുമ്പോഴായിരുന്നു സംഭവം. നാൽക്കവലയിൽവെച്ച് അമിത വേ​ഗത്തിലെത്തിയ മിനിലോറി ബൈക്കിൽ ഇടിക്കുകായയിരുന്നു. ഉടന്‍തന്നെ കരുനാ​ഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും കരുനാ​ഗപ്പള്ളിയിലെ തന്നെ മറ്റൊരു ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. പരിക്കേറ്റ സുഹൃത്ത് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group