play-sharp-fill
വിനോദയാത്ര കഴിഞ്ഞെത്തിയ 18 കാരൻ അമ്മയെ കെട്ടിപ്പിടിച്ചതിന് പിന്നാലെ കുഴഞ്ഞ് വീണ് മരിച്ചു ; മുറിയില്‍ സിറിഞ്ചും കുപ്പിയും കണ്ടെടുത്ത് പൊലീസ് ; മരണ കാരണം വ്യക്തമല്ല

വിനോദയാത്ര കഴിഞ്ഞെത്തിയ 18 കാരൻ അമ്മയെ കെട്ടിപ്പിടിച്ചതിന് പിന്നാലെ കുഴഞ്ഞ് വീണ് മരിച്ചു ; മുറിയില്‍ സിറിഞ്ചും കുപ്പിയും കണ്ടെടുത്ത് പൊലീസ് ; മരണ കാരണം വ്യക്തമല്ല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിനോദയാത്ര കഴിഞ്ഞെത്തിയ 18 കാരൻ അമ്മയെ കെട്ടിപ്പിടിച്ചതിന് പിന്നാലെ കുഴഞ്ഞ് വീണ് മരിച്ചു. ആല്‍ബര്‍ട്ട്- ബീന ആല്‍ബര്‍ട്ട് ദമ്പതികളുടെ മകൻ അബിൻ ആല്‍ബര്‍ട്ട് (18) ആണ് മരിച്ചത്. കാട്ടാക്കട പൂവച്ചലില്‍ ആണ് സംഭവം നടന്നത്. കിടപ്പുമുറിയില്‍ വച്ച്‌ അമ്മയെ കെട്ടിപ്പിടിച്ച്‌ കുഴഞ്ഞ് വീഴുകയായിരുന്നു.

കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മുറിയിലെ കട്ടിലില്‍ നിന്നും സിറിഞ്ചും കട്ടിലിന്റെ അടിയില്‍ നിന്നും ഒരു കുപ്പിയും പോലീസ് കണ്ടെടുത്തു. മരണ കാരണം വ്യക്തമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെല്ലിക്കാട് മദര്‍ തെരേസ കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് അബിൻ. കോളേജില്‍ നിന്നും ഒരാഴ്ചത്തെ വിനോദയാത്ര കഴിഞ്ഞ് ഇന്നലെയാണ് അബിൻ വീട്ടില്‍ എത്തിയത്. സംഭവത്തില്‍ കൂടുതല്‍ പരിശോധനയ്‌ക്കായി ഫോറൻസിക് വിദഗ്ധരും എത്തും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണ കാരണം വ്യക്തമാകൂ.