play-sharp-fill
കാസര്‍ഗോഡ് ഷവർമ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; കടയുടമയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

കാസര്‍ഗോഡ് ഷവർമ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; കടയുടമയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

സ്വന്തം ലേഖകൻ
കാസര്‍കോട്: ഷവര്‍മ്മയില്‍ നിന്ന് വിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ കാസര്‍കോട്ടെ കടയുടമയ്ക്കെതിരെ പൊലീസിന്‍റെ ലുക്കൗട്ട് നോട്ടീസ്.

ചെറുവത്തൂരിലെ ഐഡിയൽ കൂൾബാർ ഉടമ കുഞ്ഞഹമ്മദിനെതിരെയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.


കുഞ്ഞഹമ്മദിന്റെ കൂൾബാറിൽനിന്ന് ഷവർമ കഴിച്ചാണ് പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ മരിച്ചതും 59 പേർ ആശുപത്രിയിലായതും. കേസിൽ കൂൾബാർ മാനേജർ, മാനേജിങ് പാർട്ണർ, ഷവർമ ഉണ്ടാക്കിയ നേപ്പാൾ സ്വദേശി എന്നിവർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തെ പല സ്ഥലങ്ങളിലും ഭഷ്യ സുരക്ഷാ വകുപ്പിന്റെ റെയിഡ് നടക്കുകയും വിവിധ തരത്തിലുള്ള ഭഷ്യ ക്രമക്കേടുകൾ കണ്ടുപിടിക്കുകയും ചെയ്തു. വൃത്തിഹീനമായ സാഹചര്യവും അഴുകിയ ഭക്ഷണങ്ങളും ഉള്ള ഹോട്ടലുകളും കൂൾബാറുകൾക്കുമേതിരെ കർശന നടപടി സ്വീകരിച്ച്‌ വരുകയും പരിശോധന വരും ദിവസങ്ങളിൽ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് ഭഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.