Saturday, April 25, 2026

വ്യായാമം ചെയ്യുന്നതിനായി ഓടി; വിദ്യാര്‍ഥി കൂട്ടുകാര്‍ക്ക് മുന്നില്‍ റോഡരികില്‍ കുഴഞ്ഞുവീണ് മരിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട്: രാവിലെ വ്യായാമത്തിനായി വീട്ടില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ഥി ഓടുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു.

അത്തോളി ജിവിഎച്ച്എസ്എസ് വിഎച്ച്എസ്ഇ ഒന്നാംവര്‍ഷ വിദ്യാര്‍ഥി ഹേമന്ദ് ശങ്കര്‍ (16) ആണ് കൂട്ടുകാര്‍ക്ക് മുമ്പില്‍ റോഡരികില്‍ വീണു മരിച്ചത്. പതിവായി കൂട്ടുകാര്‍ക്കൊപ്പം രാവിലെ ഓടാറുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടക്കല്ല് എടത്തില്‍കണ്ടി ശ്രീഹരിയില്‍ അനില്‍ കുമാറിന്റെയും ശ്രീജയുടെയും മകനാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിദ്യാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് സ്‌കൂളിന് ഇന്ന് അവധി നല്‍കി.