
കൊച്ചി: കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ചുമതലയില്‍ നിന്ന് സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ച് ഹൈബി ഈഡൻ.
നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തിലാണ് സ്ഥാനമൊഴിയുന്നതെന്ന് കെപിസിസി പ്രസിഡന്‍റിന് നല്‍കിയ കത്തില്‍ ഹൈബി വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള സൈബർ പോർ കടുക്കുന്നതിനിടെയാണ് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ചുമതലയില്‍ നിന്ന് ഒഴിയാനുള്ള ഹൈബിയുടെ തീരുമാനം.
ഡിജിറ്റല്‍ മീഡിയ സെല്ലിലെ ഭാരവാഹികളും ചേരിതിരിഞ്ഞ് സൈബർ പോരിന്റെ ഭാഗമായിരുന്നു.
എന്നാല്‍, സ്ഥാനമൊഴിയലും നിലവിലെ വിവാദങ്ങളും തമ്മില്‍ ബന്ധമില്ലെന്നാണ് ഹൈബി ഈഡൻ വ്യക്തമാക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഹൈബിയുടെ കത്തില്‍ കെപിസിസി ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഹൈബി ഈഡന് ഡിജിറ്റല്‍ മീഡിയ സെല്‍ ചുമതല നല്‍കിയത്.
നിയമസഭാ തെരഞ്ഞെടുപ്പിനിടെ ഡിജിറ്റല്‍ മീഡിയ സെലിന്റെ പ്രവർത്തനങ്ങളില്‍ ചില നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചതായും സൂചനകളുണ്ട്.







