Saturday, April 25, 2026

‘യു ഡി എഫ് ജയിക്കും, വി ഡി സതീശൻ നയിക്കും’; വി ഡി സതീശനെ അനുകൂലിച്ച്‌ ആലുവയില്‍ വൻ ഹോര്‍ഡിങ്

Spread the love

കൊച്ചി: വി ഡി സതീശനെ അനുകൂലിച്ച്‌ ആലുവയില്‍ വൻ ഹോർഡിങ് സ്ഥാപിച്ചു.

video
play-sharp-fill

തോട്ടുമുഖം ഭാഗത്താണ് കെട്ടിടത്തിന് മുകളില്‍ ഹോർഡിങ് സ്ഥാപിച്ചത്.
‘യുഡിഎഫ് ജയിക്കും സതീശൻ നയിക്കും’ എന്നായിരുന്നു ഹോർഡിങ്ങിനില്‍ എഴുതിയിരുന്നത്.

മുഖ്യമന്ത്രി ആരാകണം എന്നതിനെ ചൊല്ലിയുള്ള സൈബർ പോര് അവസാനം ഇല്ലാതെ തുടരുകയാണ് സംസ്ഥാന കോണ്‍ഗ്രസില്‍. പ്രധാന നേതാക്കള്‍ കാര്യമായ പ്രതികരണം നടത്തുന്നില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ കെ സി വേണുഗോപാലിനെയും വി ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും അനുയായികള്‍ ചേരിതിരിഞ്ഞ് രൂക്ഷമായി ഏറ്റുമുട്ടുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ ജയിച്ച്‌ എം എല്‍ എ ആകാൻ സാധ്യതയുള്ളവരുടെ പിന്തുണ ഉറപ്പിക്കാനുള്ള നീക്കങ്ങളും മൂന്ന് നേതാക്കളുടെയും വിശ്വസ്തർ അണിയറയില്‍ തുടങ്ങിയിട്ടുണ്ട്.

അതേസമയം, തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേരുന്ന മുസ്ലിം ലീഗ് നേതൃയോഗത്തില്‍ മുഖ്യമന്ത്രി തർക്കം ചർച്ചയാകും. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പദം സംബന്ധിച്ച്‌ നടക്കുന്ന ചർച്ചകളിലെ അതൃപ്തി പല ലീഗ് നേതാക്കളും നേരത്തെ പ്രകടിപ്പിച്ചിരുന്നു. ഇത്തരം നീക്കങ്ങള്‍ക്ക് തടയിടണമെന്ന ആവശ്യവും യോഗത്തില്‍ ഉയരും.