പുലര്‍ച്ചെ വരെ സുഹൃത്തുക്കള്‍ക്കൊപ്പം പുതുവത്സരാഘോഷം, പിന്നാലെ വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍.
കഴക്കൂട്ടം: പുതുവത്സര ആഘോഷത്തിനിടയില്‍ വിദ്യാര്‍ഥിയെ മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ബാലരാമപുരം അതിയന്നൂര്‍ താന്നിമൂട് ഓലിക്കോട് വീട്ടില്‍ മുൻ തഹസില്‍ദാര്‍ ഉണ്ണിക്കൃഷ്ണന്റെയും രഞ്ജിനിയുടെയും മകൻ ഗൗതം കൃഷ്ണയെ (23) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച പുലര്‍ച്ചെവരെ സുഹൃത്തുക്കള്‍ക്കൊപ്പം ഗൗതം കൃഷ്ണ വാടകവീട്ടില്‍ പുതുവര്‍ഷ ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. കേരള സര്‍വകലാശാല കാര്യവട്ടം കാമ്ബസില്‍നിന്ന് ഇസ്ലാമിക് ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദം നേടിയ ഗൗതം കൃഷ്ണ അമ്ബലത്തിൻകര സൗഹാര്‍ദ നഗര്‍ ഗസല്‍ വീട്ടില്‍ മറ്റു സുഹൃത്തുക്കളോടൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു. ശ്രാവണ്‍ കൃഷ്ണനാണ് സഹോദരൻ.
Third Eye News Live
0