play-sharp-fill
തിരുവല്ല ഡയറ്റിൽ വിദ്യാർഥിയുടെ ആത്മഹത്യാ ശ്രമം; കേസെടുത്തതിന് പിന്നാലെ അധ്യാപികയ്‌ക്ക് സസ്‌പെൻഷൻ ; മാനസികമായി പീഡിപ്പിച്ചുവെന്ന് വിദ്യാർഥിയുടെ മൊഴി; അധ്യാപികയ്ക്കെതിരെ വകുപ്പ് തല അന്വേഷണം

തിരുവല്ല ഡയറ്റിൽ വിദ്യാർഥിയുടെ ആത്മഹത്യാ ശ്രമം; കേസെടുത്തതിന് പിന്നാലെ അധ്യാപികയ്‌ക്ക് സസ്‌പെൻഷൻ ; മാനസികമായി പീഡിപ്പിച്ചുവെന്ന് വിദ്യാർഥിയുടെ മൊഴി; അധ്യാപികയ്ക്കെതിരെ വകുപ്പ് തല അന്വേഷണം

സ്വന്തം ലേഖകൻ

പത്തനംതിട്ട: തിരുവല്ല ഡയറ്റിൽ വിദ്യാർഥി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ അധ്യാപികയെ സസ്പെൻഡ് ചെയ്‌തു. ഡയറ്റിലെ മലയാളം അധ്യാപിക മിലീന ജെയിംസിനെ സസ്പെൻഡ് ചെയ്തുകൊണ്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. സ്പെൻഷന് പുറമെ അധ്യാപികയ്ക്കെതിരെ വകുപ്പ് തല അന്വേഷണവും ഉണ്ടാകും.

അധ്യാപിക മാനസികമായി പീഡിപ്പിച്ചുവെന്നാണ് വിദ്യാർഥി മൊഴി നൽകിയിരിക്കുന്നത്. അധ്യാപികയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രിൻസിപ്പലിനെ തടഞ്ഞുവച്ച് ഇന്ന് എസ്എഫ്‌ഐ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസെടുത്ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഓഗസ്റ്റിൽ മുതൽ ഈ അധ്യാപികയ്‌ക്കെതിരെ വിദ്യാർഥികൾ പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം രണ്ടാം വർഷ വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതേതുടർന്ന് അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ തടഞ്ഞുവച്ചു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് എസ്എഫ്‌ഐ പ്രവർത്തകരുടെ പരാതിയിൽ കേസ് എടുത്തു. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.