പട്ടാപകൽ നാട്ടുകാരെ കടിച്ചു കീറും; രാത്രികാലങ്ങളിൽ വീടുകളിലെ കോഴികളെയും മറ്റു വളർത്തുമൃഗങ്ങളയും പിടിക്കും; കുമ്മനത്ത് തെരുവ് നായകളുടെ ശല്യം രൂക്ഷം; തെരുവ് നായ കുറുകെ ചാടി ടൂ വീലർ മറിഞ്ഞ് യുവാവിന്റെ കാലിന് ഗുരുതര പരിക്ക്
സ്വന്തം ലേഖകൻ
കുമ്മനം : കുമ്മനത്ത് വീണ്ടും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായി, പട്ടാപകൽ പോലും നടുറോഡിൽ നിലയുറപ്പിക്കുന്ന ഇവ കുട്ടികൾക്കും , ഇരുചക്ര വാഹന യാത്രക്കാർക്കും ഏറെ ഭീഷണി സൃഷ്ടിക്കുകയാണ്. വഴിയിൽ കിടന്ന് പകൽ പോലും നായകൾ ഏറ്റുമുട്ടുന്നതോടെ ജനങ്ങൾ ഭീതിയിലാണ്.
കഴിഞ്ഞ ദിവസം തെരുവ് നായ വട്ടം ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് ആലുമ്മൂട്ടിൽ വർക്ക് ഷോപ്പ് നടത്തുന്ന പാറപ്പാടം സ്വദേശി ഷമീർ മനാഫിന് പരിക്കേറ്റിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രികാലങ്ങളിൽ വീടുകളിലെ കോഴികളെയും , മറ്റു വളർത്തുമൃഗങ്ങളയും പിടിക്കുന്നതിനാൽ നാട്ടുകാർ ഏറെ പ്രയാസത്തിലാണ്., പേ വിഷബാധക്കുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ അടിയന്തിര ഇടപെടൽ ആവശ്യമാണ്.
താഴത്തങ്ങാടി പാലത്തിന് സമീപം മാലിന്യം തള്ളുന്നതാണ് നായകൾ പാലത്തിൽ കൂടിക്കിടക്കുന്നതിന് കാരണമെന്നാണ് പൊതുവേ പരാതി ഉയരുന്നത്.
പാലത്തിലൂടെ ഒറ്റക്കുള്ള യാത്ര പോലും പലപ്പോഴും ദുഷ്ക്കരമാണ് , പുലർച്ചെ നടപ്പുകാർക്കും നായ ഭീഷണിയുണ്ട് .
അധികൃതർ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വോയിസ് ഓഫ് കുമ്മനം കൂട്ടായ്മ തദ്ദേശ സ്ഥാപനങ്ങൾക്കും , ബന്ധപ്പെട്ട വകുപ്പുകൾക്കും പരാതി നൽകും.