കടയടപ്പ് സമരം അനവസരത്തിലും ചെറുകിട വ്യാപാര മേഖലയെ തകർക്കാനും മാത്രം ; ഫെബ്രുവരി 13 ന് കടകള്‍ തുറന്ന് പ്രവർത്തിക്കുമെന്ന് യു.എം.സി 

കടയടപ്പ് സമരം അനവസരത്തിലും ചെറുകിട വ്യാപാര മേഖലയെ തകർക്കാനും മാത്രം ; ഫെബ്രുവരി 13 ന് കടകള്‍ തുറന്ന് പ്രവർത്തിക്കുമെന്ന് യു.എം.സി 

Spread the love

സ്വന്തം ലേഖകൻ

പാലാ: ഫെബ്രുവരി 13 ന് സംസ്ഥാനത്തെ വ്യാപാര മേഖലയില്‍ ഒരു സംഘടന പ്രഖ്യാപിച്ച കടയടപ്പ് സമരം തീർത്തും അനവസരത്തിലും ചെറുകിട വ്യാപാര മേഖലയെ തകർക്കാനും മാത്രമാണെന്ന് യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്ബർ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി.ഫെബ്രുവരി 13 ന് കടകള്‍ തുറന്ന് പ്രവർത്തിക്കുമെന്ന് യു.എം.സി പ്രഖ്യാപിച്ചു.

സംസ്ഥാന ബജറ്റില്‍ പോലും വ്യാപാര മേഖലയെ സംരക്ഷിക്കാൻ യാതൊരു നടപടിയും സ്വീകരിക്കാത്ത സർക്കാർ നിലപാടില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതായും സംസ്ഥാന വൈസ് പ്രസിഡന്റ് വി.എ. ജോസ് ഉഴുന്നാലില്‍, സംസ്ഥാന സെക്രട്ടറി റ്റോമി കുറ്റിയാങ്കല്‍, ജില്ലാ പ്രസിഡന്റ് വി.സി. പ്രിൻസ്, പാലാ യൂണിറ്റ് പ്രസിഡന്റ് സജി വട്ടക്കാനാല്‍ തുടങ്ങിയവർ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group