video
play-sharp-fill
തെരുവുനായയെ കണ്ട് ഭയന്നോടി; ഒമ്പത് വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു

തെരുവുനായയെ കണ്ട് ഭയന്നോടി; ഒമ്പത് വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു

പാനൂർ: തെരുവുനായയെ കണ്ട് ഭയന്നോടിയ ഒമ്പത് വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. പാനൂര്‍ ചേലക്കാട് പള്ളിക്ക് സമീപം മത്തത്ത് വീട്ടില്‍ ഉസ്മാന്റെ മകന്‍ മുഹമ്മദ് ഫസല്‍ ആണ് മരിച്ചത്.

 

തൂവക്കുന്ന് ഗവ.എല്‍.പി സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് ഫസല്‍.വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. വീടിനടുത്ത് മറ്റ് കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് കുട്ടികള്‍ പല വഴിക്ക് ചിതറിയോടുകയായിരുന്നു.

 

ഇതിനിടെയാണ് അടുത്ത പറമ്പിലെ കിണറ്റില്‍ മുഹമ്മദ് ഫസല്‍ വീണത്.കുട്ടികള്‍ പല വഴിക്ക് ഓടിയതിനാല്‍ അവര്‍ മുഹമ്മദ് ഫസലിനെ കുറിച്ച്‌ ആദ്യം അന്വേഷിച്ചിരുന്നില്ല. തുടര്‍ന്ന് ഏറെ വൈകിയിട്ടും കുട്ടി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചിൽ നടത്തികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തിരച്ചിലിനിടയിൽ ആണ് കുട്ടിയെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയതെന്ന് കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് അംഗം പി.കെ മുഹമ്മദാലി പറഞ്ഞു. മൂടാനിരുന്ന കിണറായതിനാല്‍ ആള്‍മറയുണ്ടായിരുന്നില്ല. പേടിച്ചോടുന്നതിനിടെ കുട്ടി ഈ കിണറ്റില്‍ വീഴുകയായിരുന്നെന്നാണ് കരുതുന്നത്.