play-sharp-fill
കോട്ടയം മെഡിക്കൽ കോളേജ് കാർഡിയോളജി ബ്ലോക്കിൽ തെരുവുനായ ശല്യം രൂക്ഷം; ഹ‍ൃദയ സംബന്ധമായ ​ചികിത്സക്കെത്തുന്നത് പേടിയോടെ, പട്ടി കടിച്ചാൽ മാത്രമേ നടപടിയെടുക്കുവെന്ന നിലപാടിൽ അധികൃതർ

കോട്ടയം മെഡിക്കൽ കോളേജ് കാർഡിയോളജി ബ്ലോക്കിൽ തെരുവുനായ ശല്യം രൂക്ഷം; ഹ‍ൃദയ സംബന്ധമായ ​ചികിത്സക്കെത്തുന്നത് പേടിയോടെ, പട്ടി കടിച്ചാൽ മാത്രമേ നടപടിയെടുക്കുവെന്ന നിലപാടിൽ അധികൃതർ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തെരുവ്നായ ശല്യം രൂക്ഷം.

ആശുപത്രിയിലെ കാർഡിയോളജി ബ്ലോക്കിലാണ് വ്യാപകമായി തെരുവ് നായകൾ അലഞ്ഞു തിരിയുന്നത്.


ഹ‍ൃദയ സംബന്ധമായി അസുഖങ്ങൾ ഉള്ളവരും സർജറി കഴിഞ്ഞ് ചികിത്സക്ക് എത്തുന്നവരും രോഗികളുടെ കൂടെയെത്തുന്ന ബന്ധുക്കളും ഉൾപ്പെടെ നിരവധി പേരാണ് കാർഡിയോളജി ബ്ലോക്കിൽ ദിവസവും വന്നു പോകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പേടിയോടെയാണ് ഇവിടേക്ക് ​രോഗികളും കൂടെയുള്ളവരും എത്തുന്നത്. ആളുകൾക്ക് ഇരിക്കാൻ സൗകര്യം ഒരുക്കിയതിനടുത്തും നടക്കുന്ന വഴിയിലുമാണ് നായകൾ തമ്പടിക്കുന്നത്. പല തവണ ആട്ടിയോടിക്കാൻ ശ്രമിച്ചെങ്കിലും നടക്കുന്നില്ലെന്നാണ് പരാതി.

എന്നാൽ, ഇതു സംബന്ധിച്ച് ആശുപത്രി അധികൃതരെ വിവരമറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ചികിത്സക്കെത്തുന്ന ​രോ​ഗികളും പറയുന്നു. മുമ്പ് ആശുപത്രി കോമ്പൗണ്ടിൽ തെരുവുനായ ആക്രമണം പലതവണ ഉണ്ടായിരുന്നെങ്കിലും നിരവധി തവണ പരാതി നൽകിയതിനെ തുടർന്നാണ് നടപടിയെടുത്തത്.

എന്നാൽ, ആശുപത്രിയിലെ ഹൈ റിസ്ക് ഏരിയ എന്നു കരുതപ്പെടുന്ന കാർഡിയോളജി ബ്ലോക്കിൽ നായകളുടെ ശല്യം രൂക്ഷമായിട്ടും കണ്ണടക്കുകയാണ് അധികൃതർ.