play-sharp-fill
മണിമലയില്‍ അജ്‌ഞാത ജീവി ആടുകളെ കടിച്ചുകൊന്നു; കര്‍ഷകര്‍ ഭീതിയിൽ, പ്രേദേശത്ത് തെരുവുനായ ശല്യവും കീരി, കുറുനരി  മുതലായവയുടെ ശല്യവും രൂക്ഷം

മണിമലയില്‍ അജ്‌ഞാത ജീവി ആടുകളെ കടിച്ചുകൊന്നു; കര്‍ഷകര്‍ ഭീതിയിൽ, പ്രേദേശത്ത് തെരുവുനായ ശല്യവും കീരി, കുറുനരി മുതലായവയുടെ ശല്യവും രൂക്ഷം


സ്വന്തം ലേഖിക

മണിമല:മണിമലയിൽ അജ്ഞാത ജീവി ആടുകളെ കടിച്ച് കൊന്നു . ഏറത്തുവടകര കരിപ്പാല്‍പടി കണിച്ചേരില്‍ ആന്റണിയുടെ കൂട്ടിലുണ്ടായിരുന്ന ആറ്‌ ആടുകളെയാണ് അഞ്‌ജാത ജീവി കടിച്ചു കൊന്നത് .ഇന്നലെ പുലർച്ചയോടെ ആടുകളെ ചത്തനിലയില്‍ കണ്ടെത്തുകയായിരുന്നു.


നാല്‌ വലിയ ആടുകളെയും രണ്ടു കുട്ടിയാടുകളേയുമാണ്‌ ചത്തനിലയില്‍ കണ്ടെത്തിയത്‌.ആടുകളുടെ കുടല്‍ വലിച്ചുകീറിയ നിലയിലാണ്‌. ഏത്‌ ജീവിയാണ്‌ ആടുകളെ കൊന്നതെന്ന്‌ കണ്ടെത്താനായിട്ടില്ല. മൃഗഡോക്‌ടര്‍ എത്തി പോസ്‌റ്റുമോര്‍ട്ടം നടത്തി .കൂട്ടത്തോടെയെത്തുന്ന തെരുവു നായ്‌ക്കളാകാം ആടുകളെ കടിച്ചുകൊന്നതെന്നാണ്‌ സംശയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു സമീപത്തുള്ള വീട്ടിലെ പശുക്കിടാവിന്റെ വാലും കടിച്ചുമുറിച്ചു. സമീപത്തുള്ള വീട്ടിലെ സുനിൽ എന്നയാളിന്റെ രണ്ട്‌ ആടുകളെ ഇന്നലെ ഉച്ചയ്‌ക്ക്‌ നാലു നായകള്‍ ചേര്‍ന്നു കടിച്ചു. ബഹളം കേട്ടു വീട്ടുകാര്‍ പാഞ്ഞെത്തിയതോടെ ഇവ ഓടിപ്പോയി.

മണിമലയിലെയും സമീപപ്രദേശങ്ങളിലേയും കര്‍ഷകര്‍ ഭീതിയിലാണ്‌. മേഖലയില്‍ തെരുവുനായ ശല്യവും കീരി, കുറുനരി ശല്യവും അതിരൂക്ഷമാണ്‌. കൂട്ടത്തോടെയെത്തുന്ന തെരുവുനായ്‌ക്കളും കോഴി, ആട്‌, പശു എന്നിവയെ വളര്‍ത്തുന്ന കര്‍ഷകരുടെ ഉറക്കം കെടുത്തുന്നു.