video
play-sharp-fill
വിദേശ പഠനം അവസാനിപ്പിക്കാൻ കാരണം വംശീയത ; ഒപ്പം പഠിച്ചിരുന്ന ബ്രിട്ടീഷ് കൗമാരക്കാർ റേസിസ്റ്റുകൾ ; ആദ്യത്തെ ഒരു രണ്ട് മാസം വീട്ടിൽ വിളിച്ചു താൻ കരയുമായിരുന്നു : നടി സാനിയ അയ്യപ്പൻ

വിദേശ പഠനം അവസാനിപ്പിക്കാൻ കാരണം വംശീയത ; ഒപ്പം പഠിച്ചിരുന്ന ബ്രിട്ടീഷ് കൗമാരക്കാർ റേസിസ്റ്റുകൾ ; ആദ്യത്തെ ഒരു രണ്ട് മാസം വീട്ടിൽ വിളിച്ചു താൻ കരയുമായിരുന്നു : നടി സാനിയ അയ്യപ്പൻ

വിദേശ പഠനം അവസാനിപ്പിക്കാൻ കാരണം വംശീയതയെന്ന് നടി സാനിയ അയ്യപ്പൻ. തനിക്കൊപ്പം പഠിച്ചിരുന്നു ബ്രിട്ടീഷ് കൗമാരക്കാർ റേസിസ്റ്റുകൾ ആയിരുന്നു എന്നാണ് താരം പറയുന്നത്. തമിഴിലൊക്കെ ഓരോന്ന് പറഞ്ഞ് എന്നെ കളിയാക്കും. ആദ്യത്തെ ഒരു രണ്ട് മാസം വീട്ടിൽ വിളിച്ചു താൻ കരയുമായിരുന്നെന്നും സാനിയ പറഞ്ഞു.

ലണ്ടനിലാണ് ഞാൻ പഠിക്കാൻ പോയത്. എന്റെ ഒപ്പം ബാച്ചിൽ ഉണ്ടായിരുന്നത് കൗമാരക്കാരായ ബ്രിട്ടീഷ് കുട്ടികളായിരുന്നു, അവർ വളരെ റേസിസ്റ്റായിരുന്നു. റേസിസം ഒക്കെ ഇപ്പോഴും ഉണ്ടോ എന്ന് ആളുകൾ ചോദിക്കുന്നത് കാണാം എന്നാൽ ഉണ്ടെന്നുള്ളതല്ല, മറിച്ച് ടീനേജിലുള്ള കുട്ടികളെ നമ്മൾ എത്ര പറഞ്ഞ് തിരുത്താൻ ശ്രമിച്ചാലും കഴിയില്ല. തമിഴിലൊക്കെ എന്തൊക്കെയോ പറഞ്ഞ് എന്നെ കളിയാക്കുന്നത് കാണാം.

ആദ്യത്തെ ഒരു രണ്ട് മാസം വീട്ടിൽ വിളിച്ചു ഞാൻ കരയുമായിരുന്നു. പോവണ്ട എന്ന് പറഞ്ഞതല്ലേ എന്ന് അമ്മ അപ്പോൾ പറയും. ബി.എ ആക്ടിങ് ആൻഡ് ഡയറക്‌ഷൻ കോഴ്സാണ് ഞാൻ പഠിച്ചത്. അപ്പോൾ കൂടെ പെയർ ആയി ആരും ഉണ്ടാവില്ല. പ്രൊഫസറായിരിക്കും കൂടെ ഉണ്ടാകുക. നാട്ടിൽ ബെറ്ററായ ഓപ്ഷൻ ഉള്ളപ്പോൾ ഞാൻ എന്തിനാണ് ഇവിടെ വന്ന് ബുദ്ധിമുട്ടുന്നത് എന്ന് ഒരു സമയത്ത് തോന്നിയിരുന്നു.- സാനിയ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദേശത്ത് പഠിക്കാൻ പോകുന്ന പലർക്കും തിരിച്ചുവരാനുള്ള ഓപ്ഷനില്ലാത്തതു കൊണ്ടാണ് തിരിച്ചുവരാൻ സാധിക്കാത്തത് എന്നാണ് താരം പറയുന്നത്. ‘പല കുട്ടികളും വളരെ എക്സൈറ്റഡായിട്ടാണ് വിദേശത്ത് പഠിക്കാൻ പോകുന്നത്. പിന്നീട് അവർക്ക് തിരിച്ചു വരാനുള്ള ഓപ്ഷൻ ഉണ്ടാകുന്നില്ല. എനിക്ക് അങ്ങനെ ഒരു ഓപ്ഷൻ ഉള്ളതുകൊണ്ട് തിരിച്ചു വന്നു. അല്ലെങ്കിൽ അവിടെ പോയി പെട്ടു പോകുന്ന അവസ്ഥയാണ്.

ലോൺ എടുത്ത് അങ്ങോട്ട് പോകുന്ന കുട്ടികൾക്ക് അവിടെ എൻജോയ് ചെയ്യാനുള്ള ഒരു സമയം ഉണ്ടാകുന്നില്ല. തുടർച്ചയായി പാർട്ട്‌ ടൈം ജോലികളും അസൈൻമെന്റുകളും അവർക്കുണ്ടാകും. വിദേശത്ത് പഠിക്കുന്നു എന്ന പേര് മാത്രമേ ഉണ്ടാകുന്നുള്ളൂ. ബാക്കി എല്ലാം ബുദ്ധിമുട്ട് തന്നെയാണ്. നാട്ടിലേക്ക് പോകാൻ ടിക്കറ്റ് കിട്ടിയ കുട്ടികളുടെ സന്തോഷം ഞാൻ കണ്ടിട്ടുണ്ട്.- സാനിയ വ്യക്തമാക്കി.