അതികഠിനമായ വയറുവേദന ; പരിശോധനയിൽ യുവാവിന്റെ വയറ്റിൽ നിന്ന് കണ്ടെത്തിയത് ജീവനുള്ള ഈൽ മത്സ്യം

അതികഠിനമായ വയറുവേദന ; പരിശോധനയിൽ യുവാവിന്റെ വയറ്റിൽ നിന്ന് കണ്ടെത്തിയത് ജീവനുള്ള ഈൽ മത്സ്യം

കഠിനമായ വയറുവേദനയോടു കൂടിയാണ് യുവാവ് ആശുപത്രിയിൽ എത്തിയത്. യുവാവിനെ  പ്രാഥമിക പരിശോധനയ്ക്ക്  വിധേയമാക്കിയെങ്കിലും എന്താണ് പ്രശ്നമെന്ന് ഡോക്ടേഴ്സ് കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് എക്സറേയും, അൾട്രാസൗണ്ട് സ്കാനും എടുത്ത് പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം ഡോക്ടേഴ്സ് കണ്ടെത്തിയത് വയറിൽ മറ്റൊരു വസ്തു ഉണ്ട്.

എന്നാൽ ഈ വസ്തു എന്താണെന്ന് കണ്ടെത്താനായി ഡോക്ടേഴ്സ് യുവാവിനെ ശസ്ത്രക്രിയ്ക്ക്  വിധേയമാക്കി. കണ്ടെത്തിയത് 30 സെന്റിമീറ്റർ നീളമുള്ള (12 ഇഞ്ച്) ഈൽ എന്ന ജീവനുള്ള മത്സ്യം.  മലയാശത്തിലൂടെ യാവണം മത്സ്യം വയറിലേക്ക് എത്തിയത് എന്നാണ് ഡോക്ഡേഴ്സിന്റെ പ്രാഥമിക നിഗമനം. തുടർന്ന് മത്സ്യത്തിനെ പുറത്തടുത്ത് അത് വഴി ഉണ്ടായ അണുബാധയല്ലാം നീക്കംചെയ്യുകയും ചെയ്തു.

പോരിട്ടോണൈറ്റിസ് എന്ന അണുബാധയായിരുന്നു യുവാവിനെ ബാധിച്ചിരുന്നുത്. ജീവൻ തന്നെ അപകടത്തിലാക്കാൻ സാധ്യതയുള്ള അണുബാധയാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യത്യസ്തവും ശ്രമകരവുമായ ശസ്ത്രക്രിയായിരുന്നുവെന്ന് ഡോക്ടർന്മാർ പറഞ്ഞു. മത്സ്യം കാരണം അണുബാധയേറ്റ കുടലിന്റെ ഭാഗം പൂർണ്ണമായും നീക്കം ചെയ്തു.  നിലവിൽ രോഗി സുഖമായിരിക്കുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. ശസ്ത്രക്രിയലൂടെ പുറത്ത് എടുത്ത ഈലിന് അപ്പോഴും ജീവനുണ്ടായിരുന്നു.

വിയറ്റ്നാമിലെ വടക്കൻ ക്വാ നിങ് പ്രവിശ്യയില്‍ നിന്നാണ് ഈ സംഭവം പ്രദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തത്. ഇത് അപൂർവമായൊരു കേസായിരുന്നുവെന്നാണ് ശസ്ത്രക്രിയ നടത്തിയ ഡോ. ഫാം മാഹുങ് മാധ്യമങ്ങളോട് പറഞ്ഞത്.