ദേശീയപാത നിർമ്മാണത്തിനിടെ ഉണ്ടായ അപകടത്തില്‍ വാടകയ്ക്ക് എടുത്ത ക്രെയിനിന് നാശനഷ്ടം ഉണ്ടായതിൽ വൈരാഗ്യം; ദേശീയപാത നിർമാണത്തിനെത്തിച്ച ക്രെയിൻ മോഷ്‌ടിച്ചു; ക്രെയിൻ കാണാനില്ലെന്ന് കാണിച്ച് അധികൃതർ നൽകിയ പരാതിയിൽ അന്വേഷണം; തളിപ്പറമ്പിൽ നിന്ന് മോഷണം പോയ ക്രെയിൻ കണ്ടെത്തിയത് കോട്ടയം രാമപുരത്തു നിന്ന്; കേസിൽ ഏറ്റുമാനൂർ സ്വദേശി പിടിയിൽ
കോട്ടയം: കണ്ണൂർ തളിപ്പറമ്പ് കുപ്പത്തുനിന്നു മോഷണം പോയ ക്രെയിൻ കണ്ടെത്തി. കോട്ടയം രാമപുരത്തു നിന്നാണ് ക്രെയിൻ കണ്ടെത്തിയത്. ദേശീയപാത നിർമാണത്തിനെത്തിച്ച ക്രെയിൻ ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് മോഷണം പോയത്.
ദേശീയപാത നിർമാണ കരാറുകാരായ മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെതായിരുന്നു ക്രെയിന്‍. സംഭവത്തിൽ എരുമേലി സ്വദേശി പിടിയിലായി. ഞായറാഴ്ച രാവിലെ മുതൽ ക്രെയിൻ കാണാനില്ലെന്ന് കാണിച്ച് അധികൃതർ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രെയിൻ ഒരാൾ ഓടിച്ചു കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. കെഎൽ 86എ 9695 നമ്പർ ക്രെയിനാണ് മോഷണം പോയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാർട്ടിന്റെ ഉടമസ്ഥതയിലുള്ള ക്രെയിൻ മുമ്പ് ഇതേ കണ്‍സ്ട്രക്ഷൻ കമ്പനി വാടകയ്ക്ക് എടുത്തിരുന്നു. ദേശീയപാത നിർമ്മാണത്തിനിടെ ഉണ്ടായ അപകടത്തില്‍ വാടകയ്ക്ക് എടുത്ത ക്രെയിനിന് നാശനഷ്ടം സംഭവിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ആയിരുന്നു ഈ അപകടം.
ഇതേ തുടർന്നുള്ള വ്യക്തി വൈരാഗ്യമാണ് മോഷണത്തിന് പിന്നിലെന്നാണ് ലഭ്യമാകുന്ന സൂചന. ദേശീയപാതാ നിർമ്മാണത്തിനായി റോഡരികില്‍ നിർത്തിയിട്ട ക്രെയ്ൻ ആണ് മോഷണം പോയത്. ദേശീയപാത നിർമ്മാണ കരാറുകാരുടെ കെഎല്‍ 86എ 9695 നമ്പർ ക്രെയിൻ ആണ് മോഷണം പോയത്.
ദേശീയപാതയില്‍ കുപ്പം പാലത്തിന്‍റെ നിർമാണത്തിനായി നിർത്തിയിട്ട സ്ഥലത്തു നിന്നാണ് ക്രെയിൻ കാണാതായത്. 18ന് രാത്രി കുപ്പം എംഎംയുപി സ്കൂള്‍ മതിലിനോട് ചേർന്ന് നിർത്തിയിട്ടതായിരുന്നു ക്രെയിൻ.
ഞായറാഴ്ച രാവിലെ ക്രെയിൻ ഓപ്പറേറ്റർ എത്തിയപ്പോള്‍ ക്രെയിൻ കാണാനില്ലായിരുന്നു. തുടർന്ന് പരിസരത്ത് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് സമീപത്തെ സിസിടിവികള്‍ പരിശോധിച്ചപ്പോഴാണ് രണ്ട് പേർ ക്രെയിൻ ഓടിച്ചുപോകുന്ന ദൃശ്യം ലഭിച്ചത്.