ഓൺലൈൻ ഗെയിംസിന്റെ പേരിൽ വാട്സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകൾ വഴി ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ; സംഭവത്തിൽ ബാക്കിയുള്ള പ്രതികൾ ഉടൻ പിടിയിലാകുമെന്നും പോലീസ്
കുട്ടനാട്: ലക്ഷങ്ങളുടെ ഓൺലൈൻ തട്ടിപ്പ് നടത്തിയ കേസിൽ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ. കോയമ്പത്തൂർ സ്വദേശി സുന്ദർ സിങ്ങിനെയാണ് (38) രാമങ്കരി പോലീസ് കോയമ്പത്തൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്.
വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ ഓൺലൈൻ ഗെയിംസ് മുഖാന്തരം രാമങ്കരി സ്വദേശിനിയിൽ നിന്നു മൂന്നര ലക്ഷം രൂപ തട്ടിയെടുത്തതായാണു പരാതി.
പ്രതി പലരിൽ നിന്നായി 10 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും സംഭവത്തിൽ ബാക്കിയുള്ള പ്രതികൾ ഉടൻ പിടിയിലാകുമെന്നും രാമങ്കരി പോലീസ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അമ്പലപ്പുഴ ഡി വൈ എസ് പി കെ എൻ രാജേഷിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ വി ജയകുമാർ, ഗ്രേഡ് എസ് ഐ പി പി പ്രേംജിത്ത്, സ്പെഷൽ ബ്രാഞ്ച് എസ് ഐ ഡി സുനിൽകുമാർ, സി പി ഒമാരായ ജി സുഭാഷ്, എസ് വിഷ്ണു, ബി മനു എന്നിവർ ചേർന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്. രാമങ്കരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.