കോട്ടയം സെന്റ് ജോസഫ് കത്തീഡ്രലിൽ എട്ടുനോമ്പാചരണവും പെരുന്നാളും സെപ്റ്റംബർ ഒന്നിന് തുടങ്ങും.
കോട്ടയം: യാക്കോബായ സഭാ കോട്ടയം ഭദ്രാസന ആസ്ഥാനമായ സെന്റ് ജോസഫ് കത്തീഡ്രലിൽ വിശുദ്ധ കന്യക മറിയത്തിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും സെപ്റ്റംബർ ഒന്നിന് തുടങ്ങും.
ഒന്നാം തീയതി കാലംചെയ്ത ശ്രേഷ്ഠ ബസേലിയോസ് പൗലോസ് ദ്വിതിയൻ ബാവായുടെ ഓർമ്മപ്പെരുന്നാളും ആചരിക്കും.
നാലാം തീയതി യാക്കോബായ സഭാ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്തായുടെ കാർമ്മികത്വത്തിൽ കുർബ്ബാന.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്ലാ ദിവസവും രാവിലെ 6.35ന് കുർബ്ബാനയും തുടർന്ന മദ്ധ്യസ്ഥപ്രാർഥനയും നടക്കും. പെരുന്നാൾ ദിവസമായ എട്ടാം തീയതി രാവിലെ 6.35ന് കുർബ്ബാനയ്ക് ശേഷം നേർച്ചവിളമ്പോടെ പെരുന്നാൾ സമാപിക്കും.
Third Eye News Live
0