കോട്ടയം കൊല്ലാട് സെന്‍റ് പോൾസ് പള്ളിഹാളിലെ സ്റ്റീൽ പൈപ്പുകൾ നേരം ഇരുട്ടിവെളുത്തപ്പോൾ പ്ലാസ്റ്റിക്കായി; ഇത് വ്യത്യസ്തനായ കള്ളന്റെ മോഷണം; മാസ്ക് വച്ച് ബാഗ് തോളിലിട്ടെത്തിയ മോഷ്ടാവിനായി കോട്ടയം ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു
കോട്ടയം: കോട്ടയം കൊല്ലാട് സെന്‍റ് പോൾസ് ഓർത്തഡോക്സ് ദേവാലയത്തിൽ മോഷണം. പള്ളിയുടെ ഓഡിറ്റോറിയത്തിൽ കൈ കഴുകാനായി സ്ഥാപിച്ചിരുന്ന സ്റ്റീൽ പൈപ്പുകളാണ് മോഷണം പോയി.
മോഷ്ടിച്ച സ്റ്റീൽ പൈപ്പുകൾക്ക് പകരം പ്ലാസ്റ്റിക് പൈപ്പുകൾ സ്ഥാപിച്ചാണ് കള്ളൻ പോയത്. സ്റ്റീല്‍ പൈപ്പുകൾക്ക് ഏകദേശം 1,300 രൂപ വില വരുമെന്നാണ് പള്ളി അധികൃതര്‍ പറയുന്നത്.
മാസ്ക്ക് വച്ച് ബാഗ് തോളിലിട്ട് വന്നയാളാണ് മോഷണം നടത്തിയത്. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിരലടയാള വിദഗ്ധരെ എത്തിച്ച് പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.
Third Eye News Live
0