ഇടുക്കി ബൈസൺവാലിയിൽ സ്റ്റേ വയറില്‍ നിന്നും ഷോക്കേറ്റ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു

ഇടുക്കി ബൈസൺവാലിയിൽ സ്റ്റേ വയറില്‍ നിന്നും ഷോക്കേറ്റ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു

 

സ്വന്തം ലേഖിക

ഇടുക്കി: ബൈസൺവാലിയിൽ സ്റ്റേ വയറില്‍ നിന്നും ഷോക്കേറ്റു പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ബൈസൺവാലി റ്റീ കമ്പനി സ്വദേശി പാറക്കൽ ശ്രീജിത്ത് ആണ് മരിച്ചത്.

 

ക്ലബ്ബിൽ ക്യാരംസ് കളിക്കിടെ പ്രാഥമികാവശ്യത്തിന് പുറത്തിറങ്ങിയപ്പോഴാണ് അപകടം. വൈദ്യുതി സ്റ്റേ കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഷേക്കേറ്റതിനെ തുടർന്ന് അടിമാലി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ശ്രീജിത്തിന്‍റെ ജീവൻ രക്ഷിക്കാനായില്ല. ബൈസൺവാലി ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയാണ് ശ്രീജിത്ത്. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിൽ.