play-sharp-fill
സംസ്ഥാന സ്കൂൾ കലാ കായിക മേളകൾ നവംബർ 4 മുതൽ ; എറണാകുളത്ത് ഒളിപിക്സ് മാതൃകയിൽ 17 വേദികളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുക

സംസ്ഥാന സ്കൂൾ കലാ കായിക മേളകൾ നവംബർ 4 മുതൽ ; എറണാകുളത്ത് ഒളിപിക്സ് മാതൃകയിൽ 17 വേദികളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുക

സംസ്ഥാന സ്കൂൾ കലാ കായിക മേളകൾ നവംബർ 4 മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂൾ കായിക മേള ഒളിപിക്സ് മാതൃകയിലാണ് നടത്തുന്നതെന്ന് മന്ത്രി അറിയിച്ചു. നവംബർ 4 മുതൽ 11 വരെയാണ് കായിക മേള നടക്കുക. എറണാകുളത്ത് 17 വേദികൾ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

24000 കായിക പ്രതിഭകൾ പങ്കെടുക്കും മേളയിൽ പങ്കെടുക്കും. ഉദ്ഘടന വേദിയിൽ ചലച്ചിത്ര താരം മമ്മൂട്ടിയെത്തും. സമ്മാനദാനം മുഖ്യമന്ത്രി നിർവഹിക്കും. കൂടുതൽ പോയിന്റുകൾ നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ ഏവർറോളിംഗ് ട്രോഫി നൽകുമെന്ന് മന്ത്രി പറഞ്ഞു.

തക്കുടു അണ്ണാറക്കണ്ണനാണ് 2024 സ്കൂൾ കായികമേളയുടെ ഭാഗ്യ ചിഹ്നം. രാത്രിയും പകലും കായിക മേള നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സവിശേഷ പരിഗണന ആവശ്യമുള്ള കുട്ടികളെ ഉൾപ്പെടുത്തിയാണ് മേള നടത്താൻ തീരുമാച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്താണ് നടക്കുക. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സ്കൂൾ ശാസ്ത്രമേള ആലപ്പുഴയിൽ നടക്കും. നവംബർ 15 മുതൽ 18വരെയാണ് ശാസ്ത്രമേള നടക്കുക. അതേസമയം വിദ്യാഭ്യാസചട്ടം ലംഘിച്ച് പ്രവർത്തിക്കുന്ന സ്കൂകളെ പൂട്ടാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതായി മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. പല സ്കൂളുകളും പ്രവർത്തിക്കുന്നത് എൻഒസി വാങ്ങിക്കാതെയാണെന്ന് മന്ത്രി പറഞ്ഞു. സ്കൂളുകളിൽ ഡിആഒ നേതൃത്വത്തിൽ പരിശോധന നടത്തും. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട്‌ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഫീസിന്റെ പേരിലും സ്കൂളുകളിൽ വൻ കൊള്ള നടക്കുന്നു എന്ന് വിദ്യാഭാസ മന്ത്രി ആരോപിച്ചു.

കായിക മേളയ്ക്ക് ഒളിംപിക്‌സ് എന്ന പേരിനായി ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷനെ സമീപിച്ചിരുന്നതായി മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സംഘടനയിലെ വിഭാഗീയതയെ തുടർന്ന് മറുപടി ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ നിയമപ്രശ്‌നം വരാതിരിക്കാൻ സ്കൂൾ ഒളിമ്പിക്സ് എന്ന പേര് ഉപയോഗിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.