സംസ്ഥാനത്ത് മൂന്ന് ജില്ലകളിലുള്ളവര്‍ കരുതിയിരിക്കൂ; വരുന്നത് അതിശക്തമായ മഴയെന്ന് കാലാവസ്ഥാ വകുപ്പ്; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാകും ഇന്ന് മഴ ഏറ്റവും ശക്തമാകുക.
മൂന്ന് ജില്ലകളിലും 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യമുണ്ടെന്നാണ് അറിയിപ്പില്‍ പറയുന്നത്. ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്ന് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്നാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലീ മീറ്റർ മുതല്‍ 115.5 മില്ലീ മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
Third Eye News Live
0