ന്യൂനമര്‍ദം; വരും മണിക്കൂറുകളില്‍ സംസ്ഥാനത്തെ ആറ് ജില്ലകളില്‍ മഴയ്ക്ക് സാധ്യത

ന്യൂനമര്‍ദം; വരും മണിക്കൂറുകളില്‍ സംസ്ഥാനത്തെ ആറ് ജില്ലകളില്‍ മഴയ്ക്ക് സാധ്യത

സ്വന്തം ലേഖിക

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ മഴ സാദ്ധ്യത തുടരുന്നു.

വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും പശ്ചിമ ബംഗാള്‍ – വടക്കൻ ഒഡീഷ തീരത്തിനും മുകളിലാണ് ന്യൂന മര്‍ദ്ദം സ്ഥിതി ചെയ്യുന്നത്. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ന്യൂനമര്‍ദം പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയില്‍ വടക്കൻ ഒഡീഷ – വടക്കൻ ഛത്തീസ്‌ഗഡ് വഴി സഞ്ചരിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സാഹചര്യത്തില്‍ കേരളത്തില്‍ വരുന്ന ദിവസങ്ങളില്‍ മിതമായ തോതില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

അതേസമയം, വരും മണിക്കൂറുകളില്‍ സംസ്ഥാനത്തെ ആറ് ജില്ലകളില്‍ മഴ സാദ്ധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. എന്നാല്‍ കേരള-കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.