play-sharp-fill
സംസ്ഥാനത്ത് അതിതീവ്ര മഴ ഭീഷണി….! ഏഴ് ജില്ലകളില്‍ ദുരന്ത പ്രതികരണ സേന; കൺട്രോള്‍ റൂം തുറന്നു; ജാഗ്രത മുന്നറിയിപ്പുമായി മുഖ്യമന്ത്രി

സംസ്ഥാനത്ത് അതിതീവ്ര മഴ ഭീഷണി….! ഏഴ് ജില്ലകളില്‍ ദുരന്ത പ്രതികരണ സേന; കൺട്രോള്‍ റൂം തുറന്നു; ജാഗ്രത മുന്നറിയിപ്പുമായി മുഖ്യമന്ത്രി

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നതിനിടെ ജാഗ്രത നിര്‍ദ്ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്.

അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴക്കും അതിതീവ്ര മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഴയുടെ തീവ്രത കണക്കിലെടുത്ത് എല്ലാ ജില്ലകളിലും കൺട്രോള്‍ റൂം തുറന്നിട്ടുണ്ട്. ജില്ലാതല, താലൂക്ക് തല എമര്‍ജൻസി ഓപ്പറേഷൻ സെന്ററുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വിവരിച്ചു.

ഏഴ് ജില്ലകളില്‍ ദേശിയ ദുരന്ത പ്രതികരണ സേന സജ്ജമാണ്. ഇടുക്കി, പത്തനംതിട്ട , മലപ്പുറം, വയനാട്, കോഴിക്കോട്, ആലപ്പുഴ, തൃശൂര്‍ എന്നി ജില്ലകളിലാണ് അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കാനായി ദേശിയ ദുരന്ത പ്രതികരണ സേനയെ സജ്ജമാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.