play-sharp-fill
വരുന്നൂ… ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ മഴയും; വരും മണിക്കൂറുകളില്‍ കോട്ടയം ഉൾപ്പെടെ  മൂന്ന് ജില്ലകളില്‍ മഴ മുന്നറിയിപ്പ്

വരുന്നൂ… ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ മഴയും; വരും മണിക്കൂറുകളില്‍ കോട്ടയം ഉൾപ്പെടെ മൂന്ന് ജില്ലകളില്‍ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറില്‍ മൂന്ന് ജില്ലകളില്‍ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
അടുത്ത മൂന്ന് മണിക്കൂറുകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്.

ഇവിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സംസ്ഥാനത്ത് കൊടും ചൂട് തുടരുകയാണ്. പാലക്കാട് ഇന്ന് 41 ഡിഗ്രിക്ക് മുകളിലാണ് വിവിധ പ്രദേശങ്ങളിലെ താപനില രേഖപ്പെടുത്തിയത്. മുണ്ടൂർ സ്റ്റേഷനില്‍ 41.6 ഡിഗ്രിയാണ് ഇന്ന് രേഖപ്പെടുത്തിയ താപനില.

44 ശതമാനമാണ് അന്തരീക്ഷ ഈർപ്പം. അതിനാല്‍ രേഖപ്പെടുത്തിയ താപനിലയേക്കാള്‍ 2 ഡിഗ്രി അധികം ചൂട് അനുഭവപ്പെട്ടു.