ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; എറണാകുളം ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; കേരള-ലക്ഷദ്വീപ് തീരത്ത്  മത്സ്യബന്ധനത്തിന് വിലക്ക്

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; എറണാകുളം ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; കേരള-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

കോമറിൻ മേഖലയ്ക്ക് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മഴ ശക്തമാകുന്നത്.
കേരളത്തില്‍ തുടര്‍ച്ചയായ 5 ദിവസം വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

തെക്കൻ കേരളത്തിലാണ് മഴ കൂടുതല്‍ ലഭിക്കുക. മഴ തുടരുന്ന പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം, മണിക്കൂറില്‍ 30 കിലോമീറ്റര്‍ മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള-ലക്ഷദ്വീപ് തീരത്ത് ഇന്നും മത്സ്യബന്ധനത്തിന് വിലക്കാണ്.

അതേസമയം, കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. തെക്ക്- കിഴക്കൻ അറബിക്കടലിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കും. അതിനാല്‍, തീരദേശ മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.