കേരളത്തിന്റെ തെക്കൻ തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി; മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

കേരളത്തിന്റെ തെക്കൻ തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി; മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിന്റെ തെക്കൻ തീരത്തോട് ചേർന്ന് അറബിക്കടലില്‍ ഒരു ചക്രവാതച്ചുഴി രൂപപ്പെട്ടെന്ന് കാലാവസ്ഥാ വകുപ്പ്.

ഇതിന്റെ സ്വാധീനത്താല്‍ സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു, മഴ മുന്നറിയിപ്പിന് പിന്നാലെ കണ്ണൂരില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

മലയോര മേഖലകളില്‍ ജാഗ്രത തുടരണമെന്നും മുന്നറിയിപ്പുണ്ട്. ഇടിയോടും കാറ്റോടും കൂടിയ മഴ കിട്ടിയേക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. കേരളാ തീരത്ത് ഉയർന്ന തിരമാലകള്‍ക്ക് സാധ്യത ഉണ്ട്. കേരളാ തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ ജില്ലകളിലെ മഞ്ഞ അലർട്ട്

03-06-2024: കണ്ണൂർ
04-06-2024: തൃശൂർ
05-06-2024: ആലപ്പുഴ,എറണാകുളം, ഇടുക്കി
06-06-2024: എറണാകുളം,തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.