play-sharp-fill
‘സംസ്ഥാനത്ത് പോക്സോ കേസുകള്‍ ഒത്തു തീര്‍പ്പാക്കുന്നു; ഇടനിലക്കാരായി പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍’; ഗുരുതര റിപ്പോര്‍ട്ട് പുറത്ത്

‘സംസ്ഥാനത്ത് പോക്സോ കേസുകള്‍ ഒത്തു തീര്‍പ്പാക്കുന്നു; ഇടനിലക്കാരായി പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍’; ഗുരുതര റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് കോടതിയിലെത്തുന്ന പോക്സോ കേസുകള്‍ ഒത്തു തീര്‍പ്പാക്കാൻ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ ഇടനിലക്കാരാകുന്നുവെന്ന് ഇൻറലിജൻസ്.

ഗുരുതരമായ ഈ കണ്ടെത്തല്‍ ഡിജിപി വിളിച്ച എഡിജിപി തല യോഗം വിശദമായി ചര്‍ച്ച ചെയ്തു. കോടതിയുടെ പരിഗണനയിലിരിക്കുന്ന ഓരോ കേസും പരിശോധിക്കാൻ സംസ്ഥാന പൊലീസ് മേധാവി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി.

നെയ്യാറ്റിൻകര പോക്സോ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഒത്തു തീര്‍പ്പിന് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന ഇരയുടെ പരാതിയില്‍ നിന്നാണ് ഇൻറലിജൻസ് അന്വേഷണം തുടങ്ങിയത്. ഓരോ ജില്ലയിലും പോക്സോ കേസുകള്‍ ഒത്തു തീര്‍ക്കുന്നതിൻ്റെ എണ്ണം കൂടുകയാണെന്നാണ് ഗൗരവമേറിയ കണ്ടെത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പല കേസിലും അട്ടിമറി വരെ നടക്കുന്നുവെന്നും കണ്ടെത്തലുണ്ട്. പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ ഇടനിലക്കാരെ വെച്ച്‌ ഇരയെ സ്വാധീനിച്ച്‌ ഒത്തുതീര്‍പ്പുണ്ടാക്കുവെന്നാണ് കണ്ടെത്തല്‍. മൊഴി മാറ്റുന്നതിലൂടെയാണ് പല കേസുകളും തള്ളുന്നതും പ്രതികള്‍ രക്ഷപ്പെടുന്നതും.

ഗുരുതരമായ ഈ കണ്ടെത്തല്‍ എഡിജിപിതല യോഗം വിശദമായി ചര്‍ച്ച ചെയ്തു. പോക്സോ കേസില്‍ ഒത്തുതീര്‍പ്പിന് വ്യവസ്ഥയില്ലെന്നിരിക്കെ കേസുകള്‍ അട്ടിമറിക്കപ്പെടുന്ന ഗുരുതരമായ സാഹചര്യമാണ് യോഗം വിലയിരുത്തിയത്. ഈ സാഹചര്യത്തില്‍ എല്ലാ ജില്ലകളിലെയും കോടതികളിലെത്തിയ കേസുകള്‍ വിശദമായ പരിശോധനിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കി.